Thalaivan Thalaivi: വിജയ് സേതുപതി-നിത്യ മേനോൻ കോംബോയുടെ 'തലൈവൻ തലൈവി' ഒ.ടി.ടിയിലേക്ക്, എവിടെ കാണാം?
ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.
വിജയ് സേതുപതി, നിത്യ മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് തലൈവൻ തലൈവി. പാണ്ഡിരാജൻ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ഓഗസ്റ്റ് 22 ന് ചിത്രം ഒടിടിയില്‍ എത്തും.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ജൂലൈ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആർട്ടിക്കിൾ 19 (1)എ എന്ന ചിത്രത്തിന് ശേഷം നിത്യ മേനോനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ ചിത്രമാണ് തലൈവൻ തലൈവി.
പസങ്ക, കേഡി ബില്ല കില്ലാഡി രംഗ, കടയ്ക്കുട്ടി സിങ്കം തുടങ്ങി നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ സംവിധായകനാണ് പാണ്ഡിരാജ്. സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജൻ ആണ് സിനിമ നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്.