Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആവേശത്തിലെ വില്ലൻ 'കുട്ടി' വിവാഹിതനായി

തൃശൂർ സ്വദേശിയാണ് മിഥുൻ.

Avesham actor Midhun gets married

നിഹാരിക കെ.എസ്

, ഞായര്‍, 11 മെയ് 2025 (18:26 IST)
ആവേശം എന്ന സിനിമയിൽ വില്ലനായെത്തി ശ്രദ്ധ നേടിയ നടൻ മിഥുൻ (മിഥൂട്ടി) വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി പാർവതിയാണ് വധു. പ്രണയവിവാഹമായിരുന്നു. വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ക്ഷേത്രത്തിൽ വച്ച് ഇരുവരുടെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. തൃശൂർ സ്വദേശിയാണ് മിഥുൻ.
 
ജിത്തു മാധവന്റെ സംവിധാനത്തിൽ 2024-ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ആവേശത്തിൽ ഫഹദ് അവതരിപ്പിച്ച രങ്കന്റെ പിള്ളേരെ വിറപ്പിച്ച ‘കുട്ടി’ വില്ലനായാണ് മിഥുൻ സിനിമയിലെത്തുന്നത്. ആദ്യ സിനിമയിലൂടെ തന്നെ മികച്ചൊരു വേഷം ചെയ്യാൻ മിഥുന് സാധിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ ഓടി നടന്ന് ലഹരിവിൽപ്പന നടത്തുകയല്ലല്ലോ? എല്ലാം കള്ളക്കഥകൾ: ശ്രീനാഥ് ഭാസി