Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ MM സിനിമാ സ്വപ്നത്തിന് ജീവൻ പകരുന്നു': മമ്മൂട്ടി ചിത്രത്തെ കുറിച്ച് 'ഫാലിമി' സംവിധായകൻ

നിതീഷ് തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.

Falimy

നിഹാരിക കെ.എസ്

, ഞായര്‍, 11 മെയ് 2025 (11:18 IST)
ഫാലിമി എന്ന സിനിമയിലൂടെ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്ന സംവിധായകനാണ് നിതീഷ് സഹദേവ്. ബേസിൽ ജോസഫ് നായകനായ ആദ്യ ചിത്രം ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. മമ്മൂട്ടിക്കൊപ്പമാണ് പുതിയ സിനിമയെന്ന് നിതീഷ് മുൻപ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ, മമ്മൂട്ടി ചിത്രം ഇനിയും വൈകുമെന്ന് റിപ്പോർട്ട്. ഇതിന് മുൻപായി നിതീഷ് തമിഴിൽ ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്.
 
നടൻ ജീവയാണ് നിതീഷിന്റെ ആദ്യ തമിഴ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. പൂജയുടെ ചിത്രങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'ആദ്യത്തെ തമിഴ് ചിത്രം, വലിയ സ്വപ്നങ്ങൾ. ജീവയ്ക്കും കഴിവുള്ള അഭിനേതാക്കളോടുമൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് സന്തോഷകരമാണ്. ഒരു തമിഴ് സിനിമ ചെയ്യുക എന്നത് എന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു, സഹോദരൻ ജീവിനെ കണ്ടുമുട്ടിയപ്പോൾ അത് യാഥാർത്ഥ്യമായി', എന്നായിരുന്നു നിതീഷ് കുറിച്ചത്.
 
അടുത്തതായി ചെയ്യാനൊരുങ്ങുന്നു മമ്മൂട്ടി ചിത്രത്തിനെക്കുറിച്ചും ഒരു ചെറിയ അപ്ഡേറ്റ് നിതീഷ് പങ്കുവെച്ചിട്ടുണ്ട്. 'അടുത്ത സ്റ്റോപ്പ്: എന്റെ MM സിനിമാ സ്വപ്നത്തിന് ജീവൻ പകരുന്നു', എന്നാണ് കുറിച്ചിരിക്കുന്നത്. ഇതൊരു ആക്ഷൻ പാക്ക്ഡ്‌ എന്റർടെയ്നറായിരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. വലിയ ബഡ്ജറ്റിലാണ് ഈ മമ്മൂട്ടി ചിത്രമൊരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിൻ-നീനു ദുരഭിമാനക്കൊലയാണ് തുടരുമിന്റെ റഫറൻസ്: ആർഷ ചാന്ദ്‌നി പറയുന്നു