Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടിക്കാലം എളുപ്പമായിരുന്നില്ല, അച്ഛനെ പറ്റിയുള്ളത് മോശം ഓർമകൾ, ചെരിപ്പും ബെൽറ്റും വെച്ച് അടിക്കുമായിരുന്നു: ആയുഷ്മാൻ ഖുറാന

Ayushman khurrana

അഭിറാം മനോഹർ

, തിങ്കള്‍, 18 നവം‌ബര്‍ 2024 (16:26 IST)
ബോളിവുഡില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും ഒട്ടനേകം ആരാധകരുള്ള താരമാണ് ആയുഷ് മാന്‍ ഖുറാന. അഭിനയത്തിന് പുറമെ ഗായകനായും തിളങ്ങുന്ന ആയുഷ്മാന്‍ നിലവില്‍ തന്റെ ബാന്‍ഡുമായി സംഗീതത്തില്‍ കൂടുതല്‍ സജീവമാണ്. അടുത്തിടെ തന്റെ കുട്ടിക്കാലത്തെ പറ്റിയും ചെറുപ്പത്തില്‍ അനുഭവിച്ച ട്രോമയെ പറ്റിയും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
 
 തന്റെ അച്ഛന്‍ ഒരു ഏകാധിപതിയെ പോലെയായിരുന്നു വീട്ടില്ലെന്നും എന്നാല്‍ തന്റെ അച്ഛനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ അച്ഛനാണ് താനെന്നും ആയുഷ്മാന്‍ ഖുറാന പറയുന്നു. ചെറുപ്പത്തില്‍ ബെല്‍റ്റ് കൊണ്ടും ചെരിപ്പ് കൊണ്ടും ഏറെ അടി കിട്ടിയിട്ടുണ്ട്. കുട്ടിക്കാലത്ത് മനസിനേറ്റ വലിയൊരു മുറിവായിരുന്നു ഇത്. ആയുഷ്മാന്‍ പറയുന്നു. അതേസമയം 30 വയസാകും മുന്‍പ് താന്‍ അച്ഛനായെന്നും ജനിച്ചത് പെണ്‍കുഞ്ഞായിരുന്നുവെന്നും ആയുഷ്മാന്‍ പറയുന്നു. എനിക്ക് ഒരു മകളാണുള്ളത്. നിങ്ങള്‍ക്ക് ഒരു മകളാണെങ്കില്‍ അവള്‍ നിങ്ങളെ നല്ലൊരു വ്യക്തിയാക്കും. പെണ്‍മക്കള്‍ നമ്മളെ കൂടുതല്‍ സഹാനുഭൂതി ഉള്ളവരാക്കും. ആയുഷ്മാന്‍ ഖുറാന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സീരിയൽ നിരോധിക്കണമെന്ന് അഭിപ്രായമില്ല, പക്ഷേ സെൻസറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ