Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇനി അശോകേട്ടനെ അനുകരിക്കില്ല'; നിര്‍ത്തിയെന്ന് അസീസ് നെടുമങ്ങാട്

Azees Nedumangad  actor Ashokan

കെ ആര്‍ അനൂപ്

, ചൊവ്വ, 28 നവം‌ബര്‍ 2023 (11:03 IST)
നടന്‍ അശോകനെ അനുകരിക്കില്ലെന്ന് അസീസ് നെടുമങ്ങാട്. വേദികളില്‍ ആസീസ് തന്നെ അനുകരിക്കുന്നത് മോശമാണെന്ന് അശോകന്‍ തന്നെ പറഞ്ഞിരുന്നു. പഴഞ്ചന്‍ പ്രണയമെന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അശോകന്‍. 
 
 അശോകന്റെ ഇന്റര്‍വ്യൂ കണ്ട ശേഷമാണ് ആസീസിന്റെ പ്രതികരണം വന്നത്. ഒരു സുഹൃത്തായിരുന്നു തനിക്ക് വീഡിയോ അയച്ചു തന്നതെന്നും പറഞ്ഞുകൊണ്ടായിരുന്നു ആസീസ് തുടങ്ങിയത്.
 
അസീസിന്റെ വാക്കുകളിലേക്ക്
'അശോകേട്ടന്റെ ആ ഇന്റര്‍വ്യൂ കണ്ടിരുന്നു. അശോകേട്ടന്റെ സുഹൃത്ത് തന്നെയാണ് എനിക്ക് ആ വീഡിയോ അയച്ചു തന്നത്. ഇപ്പോള്‍ നമ്മള്‍ ഒരാളെ അനുകരിക്കുന്നത് അരോചകമായി തോന്നിയാല്‍ അത് തുറന്നു പറയുന്നത് അഭിപ്രായസ്വാതന്ത്ര്യമാണ്. അദ്ദേഹത്തിന് അങ്ങനെ തോന്നിയതുകൊണ്ടാകാം തുറന്നു പറഞ്ഞത്. അത് പുള്ളിയുടെ ഇഷ്ടം. പക്ഷേ ഞാനൊരു തീരുമാനമെടുത്തു ഇനി അശോകേട്ടനെ അനുകരിക്കില്ല. നിര്‍ത്തി.
അശോകന്‍ ചേട്ടനെപ്പോലുള്ള താരങ്ങളെ ജനങ്ങള്‍ക്കടയില്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നത് ഇതുപോലുള്ള മിമിക്രിക്കാരാണ്. കുറച്ച് ഓവറായി ചെയ്താല്‍ മാത്രമേ സ്റ്റേജില്‍ ഇത്തരം പെര്‍ഫോമന്‍സുകള്‍ ശ്രദ്ധിക്കപ്പെടൂ. അത്രയും വൈഡ് ആയാണ് സ്റ്റേജില്‍ ഓഡിയന്‍സ് ഇരിക്കുന്നത്. അത്രയും ജനങ്ങളിലേക്കെത്തണമെങ്കില്‍ കുറച്ച് ഓവര്‍ ആയി ചെയ്യണം. ടിവിയില്‍ പക്ഷേ ഇത്രയും വേണ്ട. സിനിമയില്‍ ഒട്ടും വേണ്ട',- അസീസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ജയിലര്‍' നടി മിര്‍ണ, ചുവപ്പില്‍ സുന്ദരിയായി താരം, പുതിയ ചിത്രങ്ങള്‍ കാണാം