Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിന്റെ 'ബാന്ദ്ര' ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

Bandra OTT release Dileep Bandra

കെ ആര്‍ അനൂപ്

, തിങ്കള്‍, 27 നവം‌ബര്‍ 2023 (16:58 IST)
ദിലീപ് നായകനായ എത്തിയ പുതിയ ചിത്രമാണ് ബാന്ദ്ര. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തി. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ആദ്യം മുതലേ ലഭിച്ചത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. 
 
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ അവസാനവാരത്തില്‍ സ്ട്രീമിംഗ് ആരംഭിക്കും.അരുണ്‍ ഗോപി സംവിധാനം ചെയ്ത ബാന്ദ്ര നവംബര്‍ 10 ന് തിയേറ്ററുകളില്‍ എത്തി.
 
സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ഹര്‍ഷനാണ്.സംഗീതം: സാം സി എസ്.ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ മൂന്ന് പേര്‍ ചേര്‍ന്നാണ് സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. ദിനേശ് മാസ്റ്റര്‍, പ്രസന്ന മാസ്റ്റര്‍ എന്നിവരാണ് ഡാന്‍സ് കൊറിയോഗ്രാഫേഴ്സ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി വനിത വിജയകുമാറിന് ആക്രമണം, ഫോട്ടോ പങ്കുവെച്ച് താരം; കാരണം ഇതാണ്