Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഇത് ഒഫീഷ്യല്‍, സല്‍മാന്‍ഖാന്റെ 'ടൈഗര്‍ 3' ഇതുവരെ നേടിയ കളക്ഷന്‍, കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

Salman Khan

കെ ആര്‍ അനൂപ്

, ചൊവ്വ, 28 നവം‌ബര്‍ 2023 (09:17 IST)
സല്‍മാന്‍ ഖാന്‍ നായകനായി എത്തിയ ടൈഗര്‍ 3 വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് വമ്പന്‍ കളക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 427 കോടി രൂപയാണ് ആഗോളതലത്തില്‍ ആകെ സിനിമ നേടിയതെന്ന് നിര്‍മ്മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു.
മനീഷ് ശര്‍മ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം പ്രദര്‍ശനത്തിനെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും നവംബര്‍ 30 വരെ പിവിആര്‍ ഐനോക്‌സ്, സിനിപൊലിസ് എന്നിവടങ്ങളില്‍ 150 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ്.
 
ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ഇന്ത്യന്‍ ബോക്‌സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നുണ്ട്. വമ്പന്‍ റെക്കോര്‍ഡുകള്‍ തിരുത്താനാകില്ലെങ്കിലും സല്‍മാന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.
 
വരാനിരിക്കുന്ന ഞായറാഴ്ച ചിത്രം എത്ര നേടും എന്നത് അനുസരിച്ചായിരിക്കും ടൈഗര്‍ മൂന്നിന്റെ ഭാവി.
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ 'റാം' സിനിമ എന്തായി ? പുത്തന്‍ വിവരങ്ങള്‍