Select Your Language

Notifications

webdunia
webdunia
webdunia
Monday, 14 April 2025
webdunia

'ഇവിടെനിന്ന് രണ്ടുപേരുണ്ട് സ്‌കൂളിലേക്ക്'; സന്തോഷം പങ്കുവെച്ച് നടി ശരണ്യ മോഹന്‍

Saranya Mohan (ശരണ്യ മോഹന്‍)
Indian actress

കെ ആര്‍ അനൂപ്

, തിങ്കള്‍, 3 ജൂണ്‍ 2024 (09:24 IST)
രണ്ടുമാസത്തെ വേനല്‍ അവധിക്കാലത്ത് വീട് മുഴുവന്‍ ഉത്സവാന്തരീക്ഷം തീര്‍ത്ത കുഞ്ഞുമക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ വീടാകെ നിശബ്ദമാകും. ചിരിയും ഇത്തിരി പിണക്കങ്ങളുമായി ഓടിപ്പോയ ഒഴിവുകാലം വീണ്ടും വരാനായി കാത്തിരിക്കുകയാണ് കുട്ടികളെപ്പോലെ പ്രായമായവരും. കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് അയക്കുമ്പോള്‍ മാതാപിതാക്കളും ഈ നിമിഷങ്ങള്‍ മിസ്സ് ചെയ്യും. ഇപ്പോഴിതാ കുഞ്ഞുങ്ങളെ സ്‌കൂളിലേക്ക് പറഞ്ഞയക്കാനുള്ള തത്രപ്പാടിലാണ് സിനിമ നടിമാരായ അമ്മമാരും. നടി ശരണ്യ മോഹനും രണ്ട് മക്കളുണ്ട്. ഇരുവരും സ്‌കൂളില്‍ പോകേണ്ട പ്രായവുമായി.  
രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ് നടി ശരണ്യ മോഹന്‍. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് താരം ഇപ്പോള്‍. തന്റെ ഓരോ ചെറിയ വിശേഷങ്ങള്‍ ഇടയ്ക്കിടെ ആരാധകരുമായി പങ്കിടാന്‍ ശരണ്യ മറക്കാറില്ല. രണ്ടു കുട്ടികളെയും സ്‌കൂളിലേക്ക് അയക്കുമ്പോള്‍ ചെറിയ വിഷമം ഒക്കെ ശരണ്യയുടെ ഉള്ളിലും ഉണ്ടാകും. ഇത്രയും ദിവസം വീട്ടില്‍ തന്റെ അരികില്‍ ഉണ്ടായിരുന്ന കുഞ്ഞോമനകളും അവരുടെ കളിയും ചിരിയും ശരണ്യ മിസ്സ് ചെയ്യും. എന്നാലും അവര്‍ പഠിച്ചു മിടുക്കനാവാന്‍ അല്ലേ എന്നോര്‍ക്കുമ്പോള്‍ ഒരാശ്വാസം. 
 
2015 സെപ്തംബറിലാണ് ശരണ്യയും അരവിന്ദും വിവാഹിതരായത്. ജനുവരി 30നായിരുന്നു മകളുടെ ജന്മദിനം ആഘോഷിച്ചത്. 2019 ലാണ് അന്നപൂര്‍ണ്ണ ജനിച്ചത്.ഇരുവര്‍ക്കും 2016 ഓഗസ്റ്റിലാണ് മൂത്തമകന്‍ ജനിക്കുന്നത്. അനന്തപത്മനാഭന്‍ അരവിന്ദ് കുഞ്ഞിന്റെ പേര്.
വര്‍ക്കല ദന്തല്‍ കോളജ് അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍. 
വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടി നൃത്തരംഗത്ത് സജീവമാണ്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചെറിയ സങ്കടമൊക്കെ ഉണ്ടെങ്കിലും അവള്‍ ഹാപ്പിയാ'; തിരികെ സ്‌കൂളിലേക്ക്, മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് നടി മുക്ത ജോര്‍ജ്ജ്