Webdunia - Bharat's app for daily news and videos

Install App

ബോധമുള്ളവർ പ്രതികരിക്കണം, ഈ വിഷജന്തുക്കളെ അഴിഞ്ഞാടാൻ അനുവദിക്കരുത്, പ്രതികരണവുമായി കൂടുതൽ താരങ്ങൾ

Webdunia
തിങ്കള്‍, 25 മെയ് 2020 (12:41 IST)
ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മിന്നൽ മുരളിയുടെ സെറ്റ് തകർത്ത സംഭവത്തിൽ ശക്തമായ പ്രതികരണവുമായി ഹരീഷ് പേരടിയും നടനും എഴുത്തുകാരനുമായ മധുപാലും രംഗത്ത്.
 
കാലടി മണപ്പുറത്ത് ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മിച്ച പള്ളിയുടെ സെറ്റാണ് രാഷ്ട്രീയ ബജ്രംഗ്ദൾ എന്ന സംഘടനയുടെ പ്രവർത്തകർ അടിച്ചുതകർത്തത്. സെറ്റ് മതവികാരം വൃണപ്പെടുത്തുന്നുവെന്നാണ് സംഘടനയുടെ വാദം.എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് തകര്‍ത്ത കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
 
ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു കൃത്യം.കലാപരമായ പ്രവർത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരെ ബോധമുള്ള ആളുകൾ പ്രതികരിക്കണമെന്ന് മധുപാൽ ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഇത് കേരളമാണെന്നും ഇത്തരം വിഷജന്തുക്കളായ മതഭ്രാന്തന്മാരെ അഴിഞ്ഞാടാൻ അനുവദിക്കരുതെന്നും ഹരീഷ് പേരറ്റി പ്രതികരിച്ചു. എല്ലാ ജനാധിപത്യവാദികളോടും സംഭവത്തിൽ പ്രതിഷേധിക്കാനും ഹരീഷ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

'അവൾ വളരട്ടെ, വേണ്ട ശൈശവ വിവാഹം': കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ

Supplyco fair: സപ്ലൈകോ വിഷു-ഈസ്റ്റര്‍ ഫെയര്‍ ഇന്ന് മുതല്‍, ഓഫറുകളറിയാം

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി അമേരിക്ക

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അടുത്ത ലേഖനം
Show comments