Select Your Language

Notifications

webdunia
webdunia
webdunia
webdunia

Bala about Bilal Film: കിടിലന്‍ സ്‌ക്രിപ്റ്റാണ്, ബിലാലിന് വേണ്ടി നൂറ് പടങ്ങള്‍ വേണ്ടെന്നുവയ്ക്കാനും ഞാന്‍ തയ്യാറാണ്: ബാല

ബിഗ് ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും ഉണ്ടാകും

Bala about Bilal Film: കിടിലന്‍ സ്‌ക്രിപ്റ്റാണ്, ബിലാലിന് വേണ്ടി നൂറ് പടങ്ങള്‍ വേണ്ടെന്നുവയ്ക്കാനും ഞാന്‍ തയ്യാറാണ്: ബാല
, വ്യാഴം, 1 സെപ്‌റ്റംബര്‍ 2022 (15:44 IST)
Bala about Bilal Film: എല്ലാവരും വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാല്‍. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ അടുത്ത വര്‍ഷം ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടി കിടിലന്‍ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്നും വിവരമുണ്ട്. 
 
ബിഗ് ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും ഉണ്ടാകും. ബിഗ് ബിയില്‍ ശക്തമായ വേഷം അവതരിപ്പിച്ച ബാലയും ബിലാലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 
 
ബിലാലിന് വേണ്ടി നൂറ് സിനിമകള്‍ വേണ്ടെന്നു വയ്ക്കാനും താന്‍ തയ്യാറാണെന്ന് ബാല പറയുന്നു. ബിലാലിന്റെ സ്‌ക്രിപ്റ്റ് അത്ര സൂപ്പറാണ്. ആ ഒറ്റ പടത്തിനു വേണ്ടി നൂറ് പടങ്ങള്‍ വിടാനും ഞാന്‍ റെഡിയാണ്. നല്ല സ്‌ക്രിപ്റ്റാണ്. സൂപ്പറാണ്. ഞാന്‍ ബിലാലിന്റെ പ്രിവ്യു കാണില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ പ്രിവ്യു കാണാന്‍ എന്നെ വിളിക്കും. ഞാന്‍ പോകില്ല. ലോക്കല്‍ തിയറ്ററിലിരുന്ന് എനിക്ക് ബിലാല്‍ പടം കാണണം. മമ്മൂക്കയുടെ ഫാന്‍സ് ആറാടുന്നത് അന്ന് അറിയാമെന്നും ബാല പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ചത്തില്ലെങ്കില്‍ ഞാനുണ്ടാകും നിന്റെയൊക്കെ പിന്നാലെ..';ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന തന്ന ആ ഡയലോഗ്, വീഡിയോ