Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശസ്ത്രക്രിയ വിജയകരം, ഒരു മാസത്തോളം ആശുപത്രിയില്‍ തുടരും; ബാലയുടെ ആരോഗ്യനില ഇങ്ങനെ

ശസ്ത്രക്രിയ വിജയകരം, ഒരു മാസത്തോളം ആശുപത്രിയില്‍ തുടരും; ബാലയുടെ ആരോഗ്യനില ഇങ്ങനെ
, വ്യാഴം, 6 ഏപ്രില്‍ 2023 (13:42 IST)
കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ട് ദിവസം മുന്‍പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. 
 
ബാലയെ ശസ്ത്രക്രിയയ്ക്ക് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ബാല ആശുപത്രിയില്‍ തുടരും. 
 
കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസം മുന്‍പാണ് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത് അനുസരിച്ചാണ് താരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിലകന്‍ മമ്മൂട്ടിക്കെതിരെ സംസാരിച്ചതോടെ ദിലീപ് സ്വരമുയര്‍ത്തി; താരസംഘടനയും വിവാദങ്ങളും