Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലൂര്‍ ഡെന്നീസിന്റെ മകന്‍ സംവിധായകനായി അരങ്ങേറുന്നു; ആദ്യ ചിത്രം മമ്മൂട്ടിക്കൊപ്പം

Mammootty's new film with Kaloor Dennis's Son
, വ്യാഴം, 2 ജൂണ്‍ 2022 (15:14 IST)
പ്രശസ്ത തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍ ഡിനൊ ഡെന്നീസ് സംവിധായകനായി അരങ്ങേറുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ത്രില്ലര്‍ ശ്രേണിയിലുള്ള ചിത്രമാണ് ഡിനൊ ഡെന്നീസ് അണിയിച്ചൊരുക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് ഇക്കാര്യം അറിയിച്ചത്. 
 
ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസും ജിനു വി.എബ്രഹാമും ചേര്‍ന്നാണ്. നിമിഷ് രവിയാണ് ഛായാഗ്രഹണം. ബാദുഷ പ്രൊജക്ട് ഡിസൈനര്‍.
പൃഥ്വിരാജ് ചിത്രം 'കാപ്പ', ടൊവിനൊ തോമസ് നായകനാകുന്ന 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്നീ ചിത്രങ്ങള്‍ക്കുശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ഇത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടിടിയിൽ പെരുമഴക്കാലം, റിലീസ് കാത്ത് സൂപ്പർ ചിത്രങ്ങൾ