Barroz,Bazooka,Mammootty,Mohanlal
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബ്രഹ്മാണ്ഡ സിനിമയായ ബാറോസ് ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സെപ്റ്റംബര്‍ 12ന് സിനിമ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരുന്നു. ത്രീഡിയില്‍ ഒരുങ്ങുന്ന സിനിമ അതിഗംഭീരമായ കാഴ്ച അനുഭവമാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
അതേസമയം മമ്മൂട്ടി സിനിമയായ ബസൂക്കയും ഓണം റിലീസായി എത്താന്‍ സാധ്യതയുള്ളതായ വിവരങ്ങളാണ് നിലവില്‍ ലഭിക്കുന്നത്. അങ്ങനെയെങ്കിലും മമ്മൂട്ടി- മോഹന്‍ലാല്‍ സിനിമകള്‍ ബോക്‌സോഫീസില്‍ വീണ്ടും മത്സരിക്കുന്നതിന് ഈ ഓണക്കാലം സാക്ഷ്യം വഹിക്കും. മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നീസ് ഒരുക്കുന്ന സിനിമ ഒരു ഗെയിം ത്രില്ലറാകുമെന്നാണ് അറിയുന്നത്. മലയാള സിനിമയില്‍ അത്ര പരിചിതമല്ലാത്ത ജോണറാണിത്.
അതിനാല്‍ തന്നെ ത്രീഡിയില്‍ വിസ്മയമൊരുക്കുന്ന ബാറോസും ഗെയിം ത്രില്ലറായ ബസൂക്കയും തമ്മിലുള്ള മത്സരം തീ പാറുമെന്ന് ഉറപ്പാണ്. ജിജോ പുന്നൂസിന്റെ ബറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ബാറോസ് ഒരുക്കുന്നത്. ത്രി ഡി സാങ്കേതിക വിദ്യയിലെ അതിനൂതനമായ ടെക്‌നോളജിയിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളത്.