Webdunia - Bharat's app for daily news and videos

Install App

ആഴ്ച തോറും പൊട്ടുന്ന പടം ഇറക്കുന്ന നീ ഇത് പറയരുത്, ധ്യാനിന് സ്പോട്ടിൽ മറുപടി നൽകി ബേസിൽ

അഭിറാം മനോഹർ
വ്യാഴം, 4 ഏപ്രില്‍ 2024 (16:53 IST)
Dhyan Sreenivaasan,Basil joseph
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവയാണ് വിനീത് ശ്രീനിവാസന്‍ സിനിമകള്‍. കേട്ട് പഴകിയ കഥകളാണ് പലപ്പോഴും പറയുന്നതെങ്കില്‍ കൂടി പ്രേക്ഷകരെ കയ്യിലെടുക്കുന്നതില്‍ മിടുക്കനാണ് വിനീത്. ഇത്തവണ വിഷു അവധി സമയത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുമായാണ് വിനീത് എത്തുന്നത്. വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ പതിവായി കാണുന്ന താരങ്ങളെല്ലാം തന്നെ ഉള്ള സിനിമ എന്നതിനാല്‍ തന്നെ മികച്ച സിനിമ അനുഭവമാണ് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 
സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടക്കുന്ന അഭിമുഖങ്ങളില്‍ സിനിമ ചിത്രീകരണ സമയത്തുണ്ടായ രസകരമായ അനുഭവങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. സംവിധായകന്‍ കൂടിയായ നടന്‍ ബേസില്‍ ജോസഫിനെ കളിയാക്കുന്നതിനെ പറ്റിയാണ് ധ്യാന്‍ മനസ്സ് തുറന്നത്. ഇതിന് വായടപ്പിക്കുന്ന മറുപടിയും അഭിമുഖത്തിനിടെ ബേസിലും നല്‍കുന്നുണ്ട്. ധ്യാന്‍ പറയുന്നതിങ്ങനെ നിലവില്‍ ഹിന്ദിയില്‍ ചെയ്യുന്ന ഒരു സിനിമയുടെ തിരക്കുകളിലാണ് ബേസിലുള്ളത്. ഷൈന്‍ ചെയ്യല്‍ ഓവറായപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു. നീ ഏത് ഭാഷയിലാണ് സ്‌ക്രിപ്റ്റ് പറഞ്ഞു കൊടുക്കുന്നത്. കാരണം ബേസിലിന് ഹിന്ദിയും ഇംഗ്ലീഷും അറിയത്തില്ല.അവനപ്പോള്‍ ചാറ്റ് എടുത്തുകാണിച്ചു. അപ്പോള്‍ എനിക്കൊന്നും പറയാനില്ലാതെയാകും. നിന്റെ പടം പൊട്ടിപോകുമെടാ എന്ന് ഞാന്‍ പറഞ്ഞു. ഉടന്‍ തന്നെ ബേസില്‍ അതിന് മറുപടി പറഞ്ഞത് ആഴ്ച തോറും പടം ഇറക്കി പൊട്ടിക്കുന്ന നീ അത് പറയരുതെന്നാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments