Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില്ലന്‍ വേഷത്തില്‍ പ്രണവ് മോഹന്‍ലാല്‍ ?'വര്‍ഷങ്ങള്‍ക്കു ശേഷം'സിനിമയില്‍ ഒളിഞ്ഞു കിടക്കുന്നത്, പറയാതെ പറഞ്ഞ് വിനീത് ശ്രീനിവാസന്‍

Pranav Mohanlal in the villain role Vineeth Srinivasan is hiding in the movie varshangalkku shesham trailer 'After many years'

കെ ആര്‍ അനൂപ്

, വ്യാഴം, 4 ഏപ്രില്‍ 2024 (13:16 IST)
വിനീത് ശ്രീനിവാസനും മെറിലാന്‍ഡ് സിനിമാസും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷക പ്രതീക്ഷകള്‍ വലുതാണ്. പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് പ്രദര്‍ശനത്തിനെത്തും. ഹൃദയത്തിനുശേഷം ഇതേ ടീം ഒന്നിക്കുമ്പോള്‍ പ്രണവും കല്യാണിയും തന്നെയാണ് ജോഡിയായി എത്തുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെയാണ് പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നതെന്ന് സൂചന.
 
വര്‍ഷങ്ങള്‍ക്കു ശേഷം കഥയില്‍ കുറിച്ച് നെഗറ്റീവ് ഷേഡ് ഉണ്ടെന്ന് വിനീത് ശ്രീനിവാസന്‍ തന്നെ പറയുന്നു. അത് പ്രണവിന്റെ കഥാപാത്രത്തിലും ഒരു നെഗറ്റീവ് ഷേഡ് ഉണ്ടെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ അത് അത്ര വലിയ നെഗറ്റീവ് ഷേഡ് അല്ലെന്നും വിനീത് പറഞ്ഞത് ആരാധകരില്‍ പ്രതീക്ഷ കൂട്ടുന്നു. ട്രെയിലറില്‍ പോലും കാണാത്ത പ്രണവിനെ വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍ കാണാനാകും എന്നാണ് പ്രേക്ഷകരുടെ കണക്കുകൂട്ടല്‍.
 
റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കാന്‍ സസ്‌പെന്‍സ് നിര്‍മാതാക്കളും പൊട്ടിക്കുന്നില്ല. കാത്തിരിക്കാം ഏപ്രില്‍ 11ന് വേണ്ടി.
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

100 കോടിയില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല, കാരണം വമ്പന്‍ ബജറ്റ്, ടര്‍ബോ ഇടി പടം തന്നെ!