Webdunia - Bharat's app for daily news and videos

Install App

ബേസില്‍ ജോസഫിന്റെ ' മരണമാസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു, നിര്‍മിക്കുന്നത് ടൊവിനോ തോമസ്

അഭിറാം മനോഹർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (11:54 IST)
ബേസില്‍ ജോസഫിനെ നായകനാക്കി നടന്‍ ടൊവിനോ തോമസ് നിര്‍മിക്കുന്ന മരണമാസ് സിനിമയുടെ ചിത്രീകരണം ശനിയാഴ്ച മട്ടാഞ്ചേരിയില്‍ ആരംഭിച്ചു. നവാഗതനായ ശിവപ്രസദാണ് സിനിമ സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാര്‍ റോദിലെ നികുതി വകുപ്പിന്റെ ഓഫീസിലായിരുന്നു ചിത്രീകരണത്തിന് തുടക്കമായത്. ഒരു സര്‍ക്കാര്‍ ഓഫീസിലായിരുന്നു ആദ്യ രംഗം ചിത്രീകരിച്ചത്.
 
ബേസില്‍ ജോസഫ്, അരുണ്‍ കുമാര്‍ അരവിന്ദ്, ജിസ് ജോയ് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയത്തിന് ശേഷമാണ് ശിവപ്രസാദ് സംവിധാനത്തിനെത്തുന്നത്. ഡാര്‍ക്ക് ഹ്യൂമര്‍ ജോണറിലാകും സിനിമയെന്നാണ് സൂചന. പുതുമുഖം അനിഷ്മ അനില്‍കുമാറാണ് സിനിമയിലെ നായിക. ബാബു ആന്റണി, സുരേഷ് കൃഷ്ണ,സിജു സണ്ണി,പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് സിനിമയില്‍ അണിനിരക്കുന്നത്.
 
 സിജു സണ്ണിയുടെ കഥയ്ക്ക് സിജു സണ്ണിയും ശിവപ്രസാദും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വരികള്‍ മുഹ്‌സിന്‍ പരാരി.ഛായാഗ്രഹണം നീരജ് രവി,എഡിറ്റിംഗ് ചമന്‍ ചാക്കോ. കൊച്ചിയിലും പരിസരങ്ങളിലുമായാകും ചിത്രീകരണം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂത്ത് കോണ്‍ഗ്രസ് വീട് തട്ടിപ്പ്: രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് നുണ, സര്‍ക്കാരിനു കത്ത് നല്‍കിയിട്ടില്ല

V.S.Achuthanandan Health Condition: ആരോഗ്യനിലയില്‍ മാറ്റമില്ല; വി.എസ് വെന്റിലേറ്ററില്‍ തുടരും

Kerala Weather Live Updates: മഴ വടക്കോട്ട്, നാലിടത്ത് യെല്ലോ അലര്‍ട്ട്; കാലാവസ്ഥ വാര്‍ത്തകള്‍ തത്സമയം

ആദ്യം പറഞ്ഞത് ഹാര്‍ട് അറ്റാക്കെന്ന്; ആലപ്പുഴയില്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി

ഈ മൂന്നക്ക സംഖ്യയാണ് നിങ്ങളുടെ ലോണുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് എന്നിവ തീരുമാനിക്കുന്നത്!

അടുത്ത ലേഖനം
Show comments