Webdunia - Bharat's app for daily news and videos

Install App

കൂടെയുണ്ടാകുമെന്ന് കരുതി, ഞാൻ ആരെയും ഇത്ര സ്നേഹിച്ചിട്ടില്ല, അവസാനം തേച്ചൊട്ടിച്ചു, ഷൈൻ ടോം ചാക്കോയുമായി പിരിഞ്ഞെന്ന് തനൂജ

അഭിറാം മനോഹർ
ഞായര്‍, 4 ഓഗസ്റ്റ് 2024 (09:21 IST)
Thanuja, Shine Tom Chacko
നടന്‍ ഷൈന്‍ ടോം ചാക്കോയും തനൂജയും വേര്‍പിരിഞ്ഞു. ഇന്‍സ്റ്റഗ്രാം ലൈവിലൂടെയാണ് പ്രണയതകര്‍ച്ചയെ പറ്റി തനൂജ തുറന്നുപറഞ്ഞത്. താന്‍ ആരെയും ഇത്രയധികം സ്‌നേഹിച്ചിട്ടില്ലെന്നും എന്നാല്‍ തന്നെ തേച്ചൊട്ടിച്ചുകളഞ്ഞെന്നും തനൂജ ഇന്‍സ്റ്റഗ്രാം ലൈവില്‍ പറഞ്ഞു. എപ്പോഴും കൂടെയുണ്ടാകുമെന്ന് കരുതിയ ആളാണ്. ഷൈന്‍ പോയതില്‍ വളരെ വിഷമമുണ്ടെന്നും ഇപ്പോഴും താന്‍ ഓകെ ആയിട്ടില്ലെന്നും തനുജ പറഞ്ഞു.
 
 ഷൈന്‍ നല്ല മനുഷ്യനാണ്. അദ്ദേഹം എന്നെ ചതിക്കുകയോ ഞാന്‍ അദ്ദേഹത്തെ ചതിക്കുകയോ ചെയ്തിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിയതിനെ തുടര്‍ന്നാണ് വേര്‍പിരിയുന്നത്. ജീവിതത്തില്‍ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് കൂടെ കൂടുന്നവരെ വിശ്വസിക്കരുതെന്നും തനൂജ പറയുന്നു. ഞാന്‍ ഇത്ര ആരെയും സ്‌നേഹിച്ചിട്ടില്ല. 2 വര്‍ഷക്കാലമായി സ്‌നേഹത്തിലാണ്. എന്നാല്‍ എന്നെ അങ്ങ് തേച്ചൊട്ടിച്ചു. ഇപ്പോള്‍ ഞാനാണ് കുറ്റക്കാരി. നമ്മള്‍ ചെയ്യുന്നതെല്ലാ തെറ്റ്.  നമ്മളെ ആരും അല്ലാണ്ടാക്കി കളഞ്ഞു. അവന്‍ പോയതില്‍ സങ്കടമുണ്ട്. ഞാന്‍ ഇപ്പോഴും ഒക്കെ ആയിട്ടില്ല.
 
കാരണം എപ്പോഴും ഒപ്പമുണ്ടാകുമെന്ന് കരുതി കുടുംബത്തെ വിട്ടിട്ട് വന്നതാണ്. ഷൈന്‍ നല്ലൊരു മനുഷ്യനാണെ. എന്നെ അയാള്‍ ചതിക്കുകയോ ഞാന്‍ അയാളെ ചതിക്കുകയോ ചെയ്തിട്ടില്ല. അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ നമ്മളവിടെ നിന്ന് ഒഴിവാകണം. എനിക്ക് അതിനെ പറ്റി ഇനി ഒന്നും പറയാനില്ല. ആ ടോപിക് ഞാന്‍ വിട്ടു. ആള്‍ ആളുടെ വൈബില്‍ പോകുന്നു. ഹാപ്പിയാണ്. ഞാന്‍ എന്റെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോകുന്നു. ചില കാര്യങ്ങള്‍ തുറന്നുപറയാന്‍ പറ്റില്ല എനിക്ക് അത് പല്ല് കുത്തി നാറ്റിക്കാന്‍ താത്പര്യമില്ല. തനൂജ പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments