Webdunia - Bharat's app for daily news and videos

Install App

കൈ മാത്രമല്ലെ കിട്ടാതിരുന്നത്, കപ്പ് കിട്ടി ഗയ്സ് എന്ന് ബേസിൽ, അവിടെയും ട്രോളി നസ്രിയ

അഭിറാം മനോഹർ
ബുധന്‍, 13 നവം‌ബര്‍ 2024 (11:26 IST)
Basil joseph
കേരള സൂപ്പര്‍ ലീഗ് മത്സരത്തിനിടെ സംവിധായകനും നടനുമായ ബേസിലിന് സംഭവിച്ച അബദ്ധത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബേസിലിനെ ട്രോളി അടുത്ത കൂട്ടുക്കാരായ സഞ്ജു സാംസണും ടൊവിനോയും രംഗത്ത് വന്നപ്പോള്‍ സംഭവം വേറൊരു തരത്തില്‍ വൈറലായി മാറി. ഇതിന് പിന്നാലെ കൈ കിട്ടിയില്ലെങ്കിലും കപ്പ് താനെടുത്തു എന്ന് പറഞ്ഞുകൊണ്ട് കേരള സൂപ്പര്‍ ലീഗ് ട്രോഫിക്കരികെയുള്ള ചിത്രം ബേസില്‍ പങ്കുവെച്ചു. പ്രഥമ കേരള സൂപ്പര്‍ ലീഗ് കിരീടം ഇത്തവണ സ്വന്തമാക്കിയത് ബേസില്‍ ജോസഫിന്റെ ഉടമസ്ഥതയിലുള്ള കാലിക്കറ്റ് എഫ് സി ആയിരുന്നു.
 
 എന്നാല്‍ ഈ പോസ്റ്റിന് കീഴിലും ട്രോളുമായി ബേസിലിന്റെ കൂട്ടുക്കാരെത്തി. നടി നസ്രിയയാണ് പോസ്റ്റിന് കീഴില്‍ കമന്റുമായി എത്തിയത്. മെയ്ന്‍ ഫോട്ടോ എവിടെ എന്നായിരുന്നു നസ്രിയയുടെ ചോദ്യം. തിരിച്ച് നീയും എന്നെ എന്നായിരുന്നു ബേസില്‍ കമന്റ് ചെയ്തത്. അതേസമയം സമാധാനം എന്ന് കുറിച്ചതിനൊപ്പം വെള്ളരിപ്രാവിന്റെ ഇമോജിയാണ് ചിത്രത്തിന് ടൊവിനോ കമന്റായി നല്‍കിയത്. അഭിനന്ദനങ്ങള്‍ പയ്യാ അടുത്ത തവണ കൈ തരാന്‍ മലപ്പുറം എഫ് സിയുമായി താന്‍ വരാമെന്നായിരുന്നു സഞ്ജു സാംസണിന്റെ കമന്റ്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Basil ⚡Joseph (@ibasiljoseph)

 സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍  ആദ്യ പതിപ്പിന്റെ ഫൈനല്‍ മത്സരത്തിലെ സമ്മാനദാന ചടങ്ങിനിടെ ഫോഴ്‌സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡല്‍ സമ്മാനിക്കുന്ന സമയത്ത് ഒരു കളിക്കാരന്‍ ബേസില്‍ ജോസഫിന് കൈ നല്‍കാതെ മടങ്ങിയിരുന്നു. കൈ കൊടുക്കാനായി കൈ നീട്ടിയിരുന്ന ബേസില്‍ കൈ പതിയെ താഴ്ത്തുന്ന ദൃശ്യങ്ങളാണ് ട്രോള്‍ രൂപത്തില്‍ വൈറലായത്. ഈ ദൃശ്യങ്ങള്‍ സഞ്ജു സാംസണ്‍ പങ്കുവെച്ചതോടെയാണ് താരങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദ്ദപരമായ കൊണ്ടും കൊടുക്കലും നടന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments