Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആവേശം' അത്ര പോരാ ! കൂടെ ഇനി ഫഹദ് അല്ല ബേസില്‍ ജോസഫ്,'പൊന്‍മാന്‍' പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

'Excitement' is not enough! With Basil Joseph no longer Fahad

കെ ആര്‍ അനൂപ്

, വെള്ളി, 23 ഓഗസ്റ്റ് 2024 (20:11 IST)
ബേസില്‍ ജോസഫിന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്.ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'പൊന്‍മാന്‍' ഇന്ന് സിനിമയില്‍ സജിന്‍ ഗോപുവും അഭിനയിക്കുന്നുണ്ട്. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. നേരത്തെ ബേസില്‍ ജോസഫിന്റെ പോസ്റ്ററും പുറത്തുവന്നിരുന്നു.
 
ജി ആര്‍ ഇന്ദുഗോപന്റെ 'നാലഞ്ച് ചെറുപ്പക്കാര്‍' എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 സജിന്‍ ഗോപു, ലിജിമോള്‍ ജോസ്, ആനന്ദ് മന്മഥന്‍, ദീപക് പറമ്പൊള്‍, രാജേഷ് ശര്‍മ്മ, സന്ധ്യ രാജേന്ദ്രന്‍, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചല്‍, വൈഷ്ണവി കല്യാണി, ആനന്ദ് നെച്ചൂരാന്‍, കെ വി കടമ്പനാടന്‍ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), കിരണ്‍ പീതാംബരന്‍, മിഥുന്‍ വേണുഗോപാല്‍, ശൈലജ പി അമ്പു, തങ്കം മോഹന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിര്‍വഹിക്കുന്നു.നിധിന്‍ രാജ് ആരോള്‍ ആണ് എഡിറ്റിംഗ്.അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറിയ സിനിമയുടെ വലിയ വിജയം,160-ല്‍ നിന്ന് 230 സ്‌ക്രീനുകളിലേക്ക് 'വാഴ' !