Bazooka Trailer: മമ്മൂട്ടിയുടെ 'ബസൂക്ക' ഞെട്ടിക്കുമോ? ട്രെയ്‌ലര്‍ കാണാം

'ബസൂക്ക' ഒട്ടേറെ സര്‍പ്രൈസുകളാണ് പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സാങ്കേതികമായി ഒട്ടേറെ പരീക്ഷണങ്ങള്‍ ഈ സിനിമയില്‍ നടത്തിയിട്ടുണ്ട്

രേണുക വേണു
ബുധന്‍, 26 മാര്‍ച്ച് 2025 (13:13 IST)
Bazooka Trailer

Bazooka Trailer: മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യുടെ ട്രെയ്‌ലര്‍ പുറത്ത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍ വളരെ സ്റ്റൈലിഷ് ആയാണ് മമ്മൂട്ടിയെ കാണുന്നത്. തൃശൂര്‍ രാഗം തിയറ്ററില്‍ വെച്ച് വിപുലമായ ആഘോഷ പരിപാടികളോടെയായിരുന്നു ട്രെയ്‌ലര്‍ റിലീസ്. ഏപ്രില്‍ 10 നാണ് ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. 
 
'ബസൂക്ക' ഒട്ടേറെ സര്‍പ്രൈസുകളാണ് പ്രേക്ഷകര്‍ക്ക് ഒരുക്കിയിരിക്കുന്നത്. സാങ്കേതികമായി ഒട്ടേറെ പരീക്ഷണങ്ങള്‍ ഈ സിനിമയില്‍ നടത്തിയിട്ടുണ്ട്. അത് പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും. അലെക്സ 35 ക്യാമറയിലൂടെ എആര്‍ആര്‍ഐ ഡിജിറ്റല്‍ സിനിമാട്ടോഗ്രഫിയാണ് ബസൂക്കയുടേത്. വൈഡ് ആംഗിള്‍ വിഷ്വല്‍സിന് ഏറെ പ്രാധാന്യം ഉണ്ടായിരിക്കും. അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്താലാണ് ബസൂക്കയുടെ പല മേഖലകളും പൂര്‍ത്തിയാക്കിയിരിക്കുന്നത്. 
 


ബസൂക്ക കേരളത്തില്‍ മാത്രം 200-225 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യും. മോഹന്‍ലാല്‍ ചിത്രം എമ്പുരാനുമായാണ് മമ്മൂട്ടി ചിത്രം ബസൂക്ക മത്സരിക്കാന്‍ ഇറങ്ങുന്നത്. മാര്‍ച്ച് 27 നാണ് (നാളെ) എമ്പുരാന്റെ റിലീസ്. ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. മലയാളത്തില്‍ അധികം പരിചിതമല്ലാത്ത ഗെയിം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
 
വിക്രം മെഹ്റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ചെങ്കോട്ട സ്ഫോടനം, നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യങ്ങൾ കൈമാറിയത് സ്വിസ് ആപ്പ് വഴി

എസ്ഐആറില്‍ ഇടപെടില്ല, സുപ്രീം കോടതിയെ സമീപിക്കാം; സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി

ബിഹാർ നൽകുന്ന സന്ദേശം വ്യക്തം, ഇനി കേരളത്തിൻ്റെ ഊഴമെന്ന് രാജീവ് ചന്ദ്രശേഖർ

അമിതമായി മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവതി ആത്മഹത്യ ചെയ്തു

നമ്മൾ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല, ബിഹാർ ഫലത്തിൽ പ്രതികരിച്ച് സന്ദീപ് വാര്യർ

അടുത്ത ലേഖനം
Show comments