Bazooka Release Date: 'എമ്പുരാന്‍' ക്ലിക്കായില്ലെങ്കില്‍ കോളടിക്കും; അവധിക്കാലം ലക്ഷ്യമിട്ട് മമ്മൂട്ടിയുടെ 'ബസൂക്ക'
വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുന്ന ബസൂക്ക 350 ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ഉണ്ടാകുമെന്നാണ് വിവരം
Bazooka Release Date: മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' ഏപ്രില്‍ 10 നു തിയറ്ററുകളിലെത്തും. ഫെബ്രുവരി 14 നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന സിനിമ അവധിക്കാലവും വിഷുവും ലക്ഷ്യമിട്ടാണ് ഏപ്രിലിലേക്ക് മാറ്റിയിരിക്കുന്നത്.
വേള്‍ഡ് വൈഡായി തിയറ്ററുകളിലെത്തുന്ന ബസൂക്ക 350 ല്‍ അധികം സ്‌ക്രീനുകളില്‍ റിലീസ് ഉണ്ടാകുമെന്നാണ് വിവരം. മാര്‍ച്ച് 27 നു തിയറ്ററുകളിലെത്തുന്ന എമ്പുരാന്‍ ക്ലിക്കായില്ലെങ്കില്‍ അത് ബസൂക്കയ്ക്കു ഗുണം ചെയ്യും. മോഹന്‍ലാല്‍ ചിത്രവും മമ്മൂട്ടി ചിത്രവും തമ്മില്‍ 13 ദിവസത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്. വിഷു ക്ലാഷ് എന്ന രീതിയില്‍ രണ്ട് സിനിമകളേയും കാണാന്‍ സാധിക്കും.
ഗെയിം ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന 'ബസൂക്ക' ബിഗ് ബജറ്റ് ചിത്രമാണ്. സരിഗമ ഇന്ത്യ ലിമിറ്റഡ്, തിയറ്റര്‍ ഓഫ് ഡ്രീംസ് എന്നിവയുടെ ബാനറില്‍ ജിനു വി എബ്രഹാമും ഡോള്‍വിന്‍ കുര്യാക്കോസുമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടിയെ വളരെ സ്റ്റൈലിഷ് ആയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ നിര്‍ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.