Bhaama: 8 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ; 'സുമതി വളവി'ല്‍ ശ്രദ്ധ നേടി ഭാമയും
ചിത്രത്തിൽ മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്.
മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള നടിയാണ് ഭാമ. ലോഹിതദാസ് പ്രശസ്തയാക്കിയ നടിമാരിൽ ഒരാൾ. കരിയറിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു ഭാമയുടെ വിവാഹം. പിന്നീട് കുട്ടി, വിവാഹമോചനത്തിനുമൊക്കെ ശേഷം നടി വീണ്ടും സിനിമയിൽ സജീവമാവുകയാണ്. എട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് മടങ്ങി എത്തിയ ചിത്രം കൂടിയായിരുന്നു സുമതി വളവ്. ചിത്രത്തിൽ മാളു എന്ന കഥാപാത്രത്തെയാണ് ഭാമ അവതരിപ്പിക്കുന്നത്.
സംവിധായകൻ ശശി ശങ്കറിനൊപ്പം മന്ത്രമോതിരം എന്ന ചിത്രത്തിൽ ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ ഭാമ മലയാളത്തിന്റെ നായികാ നിരയിലേക്കെത്തി മികച്ച വേഷങ്ങൾ ചെയ്തിരുന്നു. 8 വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധായകൻ ശശി ശങ്കറിന്റെ മകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത സുമതി വളവിലൂടെ വീണ്ടും മലയാള സിനിമയിലേക്കെത്തുകയാണ്.
അതേസമയം, അഞ്ച് ദിവസം കൊണ്ട് 12 കോടിയിലധികമാണ് സിനിമ കളക്ട് ചെയ്തത്. പൃഥ്വിരാജ്, എസ്.എൻ.സ്വാമി, വിനയൻ, പദ്മകുമാർ, എം.മോഹനൻ, അരുൺ ഗോപി, മേജർ രവി, രവീന്ദ്രൻ, വേണു കുന്നപ്പള്ളി, ബാദുഷ തുടങ്ങി നിരവധി പേർ സിനിമയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.