Select Your Language

Notifications

webdunia
webdunia
webdunia
webdunia

Swetha Menon: അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു: നടി ശ്വേത മേനോനെതിരെ കേസ്

ഐടി ആക്ട് പ്രകാരം മാർട്ടിൻ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.

Shweta Menon

നിഹാരിക കെ.എസ്

, ബുധന്‍, 6 ഓഗസ്റ്റ് 2025 (15:22 IST)
അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയിൽ നടി ശ്വേത മേനോനെതിരെ കേസ്. എറണാകുളം പൊലീസ് ആണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു എന്നും പരാതിയിലുണ്ട്. ഐടി ആക്ട് പ്രകാരം മാർട്ടിൻ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ് കേസെടുത്തത്.
 
ശ്വേത മേനോന്‍ അഭിനയിച്ച ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി അതിലൊക്കെ അശ്ലീല രംഗങ്ങളാണെന്നാണ് പരാതിയിൽ പറയുന്നത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 
 
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രേക്ഷകര്‍ കണ്ടതും ഇപ്പോഴും പൊതുമധ്യത്തില്‍ ലഭ്യവുമായ ചിത്രങ്ങളാണ് ഇവ. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് പരാതി. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയിലെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്ന സമയത്താണ് ഈ കേസ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vinayakan: അടൂരിനെയും യേശുദാസിനെയും തെറി വിളിച്ച് വിനായകൻ; എഫ്ബി പോസ്റ്റില്‍ അധിക്ഷേപ വര്‍ഷം