Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പുഴുവിന് കൈയ്യടിച്ച് ദി പ്രീസ്റ്റ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ

Mammootty Parvathy Thiruvothu George S -Mammootty Harshad Sharfu Amishaff Suhas Rajesh Krishna Renish Abdulkhader

കെ ആര്‍ അനൂപ്

, വെള്ളി, 13 മെയ് 2022 (12:48 IST)
നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍ താരം ഇന്ത്യന്‍ സിനിമയില്‍ കുറവായിരിക്കും. പുഴുവിലൂടെ ഒരു നവാഗത സംവിധായികയെ കൂടി മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി.റതീന ഷര്‍ഷാദിന് മുമ്പ് കഴിഞ്ഞവര്‍ഷം (2021ല്‍) ദി പ്രീസ്റ്റിലൂടെ ജോഫിന്‍ ടി ചാക്കോ സ്വതന്ത്രസംവിധായകനായി. അതിനും കാരണക്കാരന്‍ മമ്മൂട്ടി തന്നെ.
 
 മമ്മൂട്ടിയുടെ പുഴു പ്രദര്‍ശനത്തിനെത്തിയ ഉടനെ തന്നെ സിനിമ കണ്ട് ജോഫിന്‍ ടി ചാക്കോ. ചിത്രത്തിനായി കൈയ്യടിക്കുന്ന ഇമോജിയാണ് സിനിമ കണ്ട ശേഷം അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ കൂടിയായ സംവിധായകന് നേരത്തെ പുറത്തിറങ്ങി ഭീഷ്മപര്‍വ്വവും ആദ്യം തന്നെ കണ്ടിരുന്നു.
മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി വാണി വിശ്വനാഥിന്റെ പ്രായം അറിയുമോ?