Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേണു അങ്കിളിനെ ഒടുവിലായി കണ്ടത് 2020ല്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഭാമ

വേണു അങ്കിളിനെ ഒടുവിലായി കണ്ടത് 2020ല്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഭാമ

കെ ആര്‍ അനൂപ്

, ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (11:30 IST)
നടന്‍ നെടുമുടി വേണു യാത്രയായി. അദ്ദേഹത്തിന്റെ ഓര്‍മ്മകളിലാണ് സിനിമ ലോകം. ആദ്യചിത്രം നിവേദ്യത്തില്‍ അഭിനയിക്കുമ്പോള്‍ മുഴുനീള കഥാപാത്രമായി ഒപ്പം തന്നെ ഉണ്ടായിരുന്നു വേണു അങ്കിള്‍ എന്ന് നടി ഭാമ. ഒടുവിലായി അദ്ദേഹത്തെ കണ്ടതിനെക്കുറിച്ചും നടി പറയുന്നു.
 
ഭാമയുടെ വാക്കുകള്‍
 
ആദരാഞ്ജലികള്‍ !എന്റെ ആദ്യചിത്രം നിവേദ്യത്തില്‍ അഭിനയിക്കുമ്പോള്‍ വേണു അങ്കിള്‍ ആ ചിത്രത്തിലുടനീളം ഉണ്ടായിരുന്നത് ഒരു അനുഗ്രഹം തന്നെ ആയിരുന്നു . പിന്നീട് പലപ്പോളും കാണുകയും സംസാരിക്കുകയുമുണ്ടായി .
ഏറ്റവും ഒടുവിലായി കണ്ടു മുട്ടിയത് 2020 തിരുമാന്ധാംകുന്നില്‍ ക്ഷേത്രത്തില്‍ വച്ച ഒരു പരിപാടിക്കിടയില്‍ ആയിരുന്നു . അദ്ദേഹത്തിന്റെ പത്‌നിയും ഒപ്പമുണ്ടായിരുന്നു. 
 
ഒരുപാട് സമയം അദ്ദേഹത്തോടൊപ്പം ചിലവഴിക്കുവാന്‍ ഭാഗ്യമുണ്ടായി .
എന്നിരുന്നാലും ഇന്നദ്ദേഹം ഇല്ല എന്നുള്ളത് വിശ്വസിക്കുവാന്‍ കഴിയുന്നില്ല .ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യം !പകരം വയ്ക്കാന്‍ കഴിയാത്ത നടന്‍ .അങ്ങേക്കു വിട.അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കിയ മഹാനടന് പ്രണാമം ആദരാഞ്ജലികള്‍ .
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മാസ്റ്റര്‍' ടീം വീണ്ടും ഒന്നിക്കുന്നു, 'ദളപതി 67' അണിയറയില്‍ ഒരുങ്ങുന്നു