'മാസ്റ്റര്‍'ന് ശേഷം വീണ്ടും സംവിധായകന്‍ ലോകേഷ് കനകരാജ് വിജയിനൊപ്പം കൈകോര്‍ക്കുന്നു. 'ദളപതി 67' എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് കേള്‍ക്കുന്നു.
'മാസ്റ്റര്‍' ഷൂട്ടിംഗിനിടെ തന്നെ സംവിധായകന്‍ ഈ സിനിമയെക്കുറിച്ച് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇപ്പോള്‍ കഥ പൂര്‍ണ്ണമായും പൂര്‍ത്തിയായെന്നും റിപ്പോര്‍ട്ടുണ്ട്.
നെല്‍സണ്‍ ദിലീപ്കുമാറിനൊപ്പം 'ബീസ്റ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് വിജയ്.ചെന്നൈ, ഡല്‍ഹി ഷെഡ്യൂളുകള്‍ക്ക് ശേഷം 'ബീസ്റ്റ്' ടീം ഒരു ചെറിയ ഇടവേള എടുത്തിരിക്കുകയാണ്. അവസാന ഷെഡ്യൂള്‍ വൈകാതെ തുടങ്ങും.