Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിദ്ദിഖ് ചെയ്‌തത് മനസ്സിലാക്കാം, എന്നാൽ ഭാമ: രേവതിയുടെ കുറിപ്പ്

സിദ്ദിഖ് ചെയ്‌തത് മനസ്സിലാക്കാം, എന്നാൽ ഭാമ: രേവതിയുടെ കുറിപ്പ്
, വെള്ളി, 18 സെപ്‌റ്റംബര്‍ 2020 (19:00 IST)
നടി ആക്രമിക്കപ്പെട്ട കെസിൽ നടൻ സിദ്ദിഖും നടി ഭാമയും കൂറുമാറിയ സംഭവത്തെ വിമർശിച്ച് നടി രേവതി. സിദ്ദിഖ് മൊഴിമാറ്റിയത് മനസ്സിലാക്കാനാവുന്ന കാര്യമാണെന്നും എന്നാൽ ഭാമയുടെ കയ്യിൽ നിന്നും ഇത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രേവതി പറഞ്ഞു.
 
രേവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
 
സിനിമാരംഗത്തെ സ്വന്തം സഹപ്രവർത്തകരെ കൂടി വിശ്വസിക്കാൻ പറ്റുനില്ല എന്നത് വിഷമിപ്പിക്കുന്നതാണ്.ഇത്രയേറെ സിനിമകളിൽ വർഷങ്ങളായി കൂടെ പ്രവർത്തിച്ചും ഒത്തിരി നല്ല നിമിഷങ്ങൾ ഒപ്പം പങ്കുവെച്ചിട്ടും കൂടെയുള്ള സ്ത്രീയ്‌ക്ക് ഒരു പ്രശ്‌നം വന്നപ്പോൾ ചിലർ അതെല്ലാം മറന്നുപോയിരിക്കുന്നു. 2017ൽ നടിയെ ആക്രമിച്ച കേസിൽ ഇറ്റവേള ബാബുവും ബിന്ദുപണിക്കരും കോടതിയിൽ മൊഴിമാറ്റി പറഞ്ഞതിൽ അത്ഭുതമില്ല. സിദ്ദിഖ് അങ്ങനെ പറഞ്ഞത് പോലും മനസ്സിലാക്കാവുന്നതാണ്. എന്നാൽ നടിയുടെ വിശ്വസ്‌ത സുഹൃത്തായിരുന്ന ഭാമ മൊഴിമാറ്റി പറഞ്ഞത് ആശ്ചര്യപ്പെടുത്തുന്നു.
 
അക്രമത്തെ അതിജീവിച്ചയാൾ നീതിക്കായി ദുഷ്‌ക്കരമായ സമയത്തിലൂടെ കടന്നുപോകുകയാണ്. എന്തുകൊണ്ടാണ് ആളുകൾ അക്രമത്തെ അതിജീവിച്ചവരുടെ ജീവിതത്തെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും  ചിന്തിക്കാത്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രത്യേക ഇഷ്‌ടം മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനോട്: മോഹൻലാൽ