Publish Date: Fri, 18 Sep 2020 (08:20 IST)
Updated Date: Fri, 18 Sep 2020 (08:29 IST)
കൊച്ചി: നടി ആക്രമിയ്ക്കപ്പെട്ട കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായ ഭാമയും സിദ്ധിഖും കൂറുമാറി കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരായ ഇരുവാരും മൊഴി മാറ്റുകയായിരുന്നു. അഭിനയതാക്കളുടെ സ്റ്റേജ് ഷോയുടെ റിഹേഴ്സൽ സമയത്ത് ദിലീപും ആക്രമണത്തിന് ഇരയായ നടിയും തമ്മിൽ തർക്കമുണ്ടായിരുന്നു എന്ന് നേരത്തെ ഭാമയും സിദ്ധിഖും മൊഴി നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഇക്കാര്യം സ്ഥിരികരിയ്ക്കാൻ ഇരുവരും തയ്യാറായില്ല.
ഇതോടെ ഇരുവരും കൂറമാറിയതായി പ്രഖ്യാപിയ്ക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. അതേസമയം ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സാമർപിച്ച ഹർജി ഇന്ന് പരിഗണിയ്ക്കും. കേസിലെ പ്രധാന സാക്ഷിയെ അഭിഭാഷകൻമുഖാന്തരം സ്വാധീനിയ്ക്കാൻ ദിലീപ് ശ്രമിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.