മലയാള സിനിമാതാരമായാണ് അറിയപ്പെട്ടതെങ്കിലും നിലവിൽ കന്നഡ സിനിമയിലെ സജീവ സാന്നിധ്യമാണ് ഭാവന. അടുത്തിടെ റിലീസ് ചെയ്‌ത ഭജരംഗി അടക്കം നിരവധി ചിത്രങ്ങളാണ് ഭാവനയുടേതായുള്ളത്. 2017ൽ പുറത്തിറങ്ങിയ ആദം ജോണിന് ശേഷം ഭാവന മലയാള സിനിമയിൽ അഭിനയിച്ചിട്ടില്ല. ഇപ്പോഴിതാ അതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.
മലയാള സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ബോധപൂര്‍വ്വമാണ് എന്നാണ് ഭാവന പറയുന്നത്. മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത് തന്റെ തീരുമാനമാണ്. മനസമാധാനത്തിന് വേണ്ടിയാണ് ഈ തീരുമാനം എടുത്തത്. നിലവിൽ കന്നട മാത്രം കേന്ദ്രീകരിച്ച് സിനിമകൾ ചെയ്യാനാണ് താത്‌പര്യം ഭാവന പറഞ്ഞു.