Bhavana: 'ആ സിനിമ കണ്ടാൽ ഇന്നത്തെ തലമുറ വിഷാദത്തിലേക്ക് പോകുമല്ലോ': വൈറൽ മീം പങ്കുവെച്ച് ഭാവന
നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ ലഭ്ഹിക്കുന്നുണ്ട് സിനിമയ്ക്ക്.
മോഹിത് സൂരി സംവിധാനം ചെയ്ത സയ്യാര എന്ന കൊച്ചുസിനിമയാണ് ബോളിവുഡിലെ സംസാര വിഷയം. അഹാന പാണ്ഡേയും അനീതും ഒന്നിച്ച സിനിമ 100 കോടിയും കടന്ന് കുതിക്കുകയാണ്. വളരെകാലത്തിന് ശേഷമാണ് ബോളിവുഡിൽ ഒരു പ്രണയ സിനിമ ഹിറ്റാകുന്നത്. നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരുപോലെ പ്രശംസ ലഭിക്കുന്നുണ്ട് സിനിമയ്ക്ക്.
ഇപ്പോഴിതാ, ബോളിവുഡിൽ കോടി ക്ലബുകളിൽ ഇടം പിടിച്ച 'സയ്യാര' എന്ന സിനിമയെക്കുറിച്ച് വന്ന മീം പങ്കുവെച്ചിരിക്കുകയാണ് നടി ഭാവന. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടായിരുന്നു ഭാവന മീം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു ഈ മീം.
'സയ്യാര സിനിമയിൽ ആൺകുട്ടി പെൺകുട്ടിയെ സ്നേഹിക്കുന്നു. പക്ഷെ പെൺകുട്ടിക്ക് അവളുടെ ഓർമ നഷ്ടപ്പെടുകയും ആൺകുട്ടിയെ മറക്കുകയും ചെയ്യുന്നു. പക്ഷെ എങ്ങനെയോ അതിന് സന്തോഷകരമായ ഒരു അന്ത്യമുണ്ട്. അവർ വിവാഹിതരാകുന്നു. ഈ സിനിമയിൽ എന്താണ് കരയാനുള്ളത്? എനിക്ക് തോന്നുന്നത് 'സദ്മ' കണ്ടാൽ ഇന്നത്തെ തലമുറ സ്ഥിരമായ വിഷാദത്തിലേക്ക് പോകുമെന്നാണ്', എന്ന മേമൻ താരം പങ്കുവെച്ചത്. ഒപ്പം ചിരിക്കുന്ന ഈമോജിയും ഭാവന പങ്കുവെച്ചിട്ടുണ്ട്.