Select Your Language

Notifications

webdunia
webdunia
webdunia
webdunia

Fahadh Faasil: ആ സിനിമയുടെ കാര്യത്തിൽ എനിക്ക് തെറ്റുപറ്റിയെന്ന് ഫഹദ് ഫാസിൽ: പുഷ്പയല്ലേ എന്ന് ആരാധകർ

രണ്ടാം ഭാഗം എത്തിയപ്പോൾ വില്ലൻ കഥാപാത്രത്തെ കോമാളിയാക്കി.

Fahadh Faasil

നിഹാരിക കെ.എസ്

, ശനി, 26 ജൂലൈ 2025 (09:47 IST)
അല്ലു അർജുൻ നായകനായ പുഷ്പ ആദ്യ ഭാ​ഗത്തിൽ വില്ലൻ റോളിൽ ശ്രദ്ധേയ പ്രകടനമായിരുന്നു ഫഹദ് ഫാസിൽ കാഴ്ചവച്ചത്. ചിത്രത്തിൽ ഭൻവർ സിങ് ശെഖാവത്ത് എന്ന നെഗറ്റീവ് റോൾ ചെയ്ത് നടൻ കയ്യടി നേടി. എന്നാൽ, രണ്ടാം ഭാഗം എത്തിയപ്പോൾ വില്ലൻ കഥാപാത്രത്തെ കോമാളിയാക്കി. ഇതേകുറിച്ച് സിനിമയുടെ പേരെടുത്ത് പറയാതെ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസുതുറന്നിരിക്കുകയാണ് ഫഹദ്.
 
ആ സിനിമയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്നാണ് ഫഹദ് അഭിമുഖത്തിൽ പറഞ്ഞത്. “കഥാപാത്രത്തിന്റെ ധാർമിക വശം എനിക്ക് പ്രധാനപ്പെട്ടതാണ്. ഇവർ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു എന്ന് പരിശോധിക്കും. എന്നാൽ കഴിഞ്ഞ വർഷം വന്ന ഒരു സിനിമയുടെ കാര്യത്തിൽ ഞാൻ പരാജയപ്പെട്ടു. എനിക്ക് ആ സിനിമയെ പറ്റി സംസാരിക്കണമെന്നില്ല. കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ പിന്നെ അത് വിട്ടേക്കണം. കിട്ടിയ പാഠം ഉൾക്കൊണ്ട് അങ്ങ് പോകണം”, ഫഹദ് പറഞ്ഞു.
 
ഫഹദിന്റെ കരിയറിലെ ആദ്യ തെലുങ്ക് ചിത്രം കൂടിയായിരുന്നു പുഷ്പ. സിനിമയുടെ രണ്ട് ഭാ​ഗങ്ങളും തിയേറ്ററുകളിൽ നിന്ന് വലിയ വിജയമാണ് നേടിയത്. പാൻ ഇന്ത്യൻ ചിത്രമായ പുഷ്പ സീരീസ് സുകുമാറാണ് സംവിധാനം ചെയ്തത്. രാഷ്മിക മന്ദാന ചിത്രത്തിൽ നായികയായി എത്തി. സിനിമ ആയിരം കോടിയിലധികം കളക്ഷൻ നേടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mallika Sukumaran: 'ആ ബന്ധത്തിൽ നിന്നും തിരിച്ച് വിളിച്ചുകൊണ്ട് വന്നത് അച്ഛൻ': മല്ലിക സുകുമാരൻ പറയുന്നു