Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജുമേനോനൊപ്പം ആഷിഖ് ഉസ്മാൻ "തുണ്ട്" ഒരുങ്ങുന്നു

ബിജുമേനോനൊപ്പം ആഷിഖ് ഉസ്മാൻ
, ഞായര്‍, 8 ഒക്‌ടോബര്‍ 2023 (14:03 IST)
തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രമായ തുണ്ട് പൂജ നടന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനും തുടക്കമായി. നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജുമേനോനാണ് നായകനാകുന്നത്. മലയാളത്തിലെ ക്യാമറാമാനായ ജിംഷി ഖാലിദ് ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.
 
ടൊവിനോ സിനിമയായ തല്ലുമാല, സൗബിന്‍ ചിത്രമായ അയല്‍വാശി എന്നീ സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രമാണ് തുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന പതിനഞ്ചാമത്തെ ചിത്രമാണ് തുണ്ട്. വിഷ്ണു വിജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോട്ട് രംഗങ്ങളുടെ അതിപ്രസരം, വാമിഖാ ഗാബിയുടെ ഖുഫിയ ഇന്ത്യൻ സംസ്കാരത്തെ മുറിപ്പെടുത്തുന്നു, ചർച്ച, വിവാദം