Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം ! ജവാന്‍ സിനിമയെ കുറിച്ച്, പുതിയ വിവരങ്ങള്‍

Jawan  Shah Rukh Khan

കെ ആര്‍ അനൂപ്

, ശനി, 7 ഒക്‌ടോബര്‍ 2023 (11:12 IST)
ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ സെപ്റ്റംബര്‍ ഏഴിനാണ് തിയേറ്ററുകളില്‍ എത്തിയത്. 10195.62 കോടി ജവാന്‍ ആഗോളതലത്തില്‍ നേടിയിരുന്നു. നാലാഴ്ച കൊണ്ട് ഇന്ത്യയില്‍നിന്ന് 615.7 കോടി സ്വന്തമാക്കാനും സിനിമയ്ക്കായി.  
 
ജവാന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ യുഎഇയില്‍ വലിയൊരു നേട്ടം കൈവരിച്ചിരിക്കുകയാണ് ഷാരൂഖ് ചിത്രം. മിഡില്‍ ഈസ്റ്റില്‍ നിന്ന് 16 മില്യണ്‍ യുഎസ് ഡോളര്‍ കളക്ഷന്‍ ജവാന്‍ നേടി. ഒരു ഇന്ത്യന്‍ ചിത്രം ഇതാദ്യമായാണ് മിഡില്‍ ഈസ്റ്റില്‍ നിന്ന് ഇത്രയധികം കളക്ഷന്‍ നേടുന്നത്.യഷ് രാജ് ഫിലിംസ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
കളക്ഷന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നേരത്തെ ഉണ്ടായിരുന്നത് പഠാന്‍ ആയിരുന്നു. പഠാന്‍ 1050 കോടി ആയിരുന്നു ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയ ചിത്രങ്ങളുടെ നിരയിലേക്ക് ജവാന്‍ കൂടി എത്തിക്കഴിഞ്ഞു. പഠാന്‍ പോലെ പോസിറ്റീവ് പബ്ലിസിറ്റി സിനിമയ്ക്ക് ലഭിച്ചു.പഠാനും ഗദര്‍ 2 നും ശേഷം ബോളിവുഡ് സിനിമ ലോകം ഷാരൂഖിന്റെ കരുത്തില്‍ ഉയര്‍ത്തെഴുന്നേറ്റു. ഒരു വര്‍ഷം രണ്ട് ആയിരം കോടി ചിത്രം നേടിയ റെക്കോര്‍ഡ് ഷാരൂഖിന്റെ ഇനി പേരില്‍. 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാരതം ഒരു തെറ്റായ പേരാണോ? സിനിമയുടെ മാറ്റിയതില്‍ തെറ്റൊന്നുമില്ലെന്ന് അക്ഷയ് കുമാര്‍