Bineesh Bastin: നടന്‍ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു; വധു താര

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് താര

രേണുക വേണു
ചൊവ്വ, 21 ഒക്‌ടോബര്‍ 2025 (17:20 IST)
Bineesh Bastin and Thara

Bineesh Bastin Marriage: നടനും ചാനല്‍ പരിപാടികളിലൂടെ ശ്രദ്ധേയനുമായ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനാകുന്നു. അടൂര്‍ സ്വദേശിനി താരയാണ് വധു. ഇരുവരുടെയും പ്രണയവിവാഹമാണ്. 
 
എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ് താര. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി ബിനീഷുമായി സൗഹൃദമുണ്ടെന്ന് താര പറഞ്ഞു. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ബിനീഷ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 
 
' We Said Yes. ടീമേ.. ഇന്ന് മുതല്‍ എന്നും, സന്തോഷത്തിലും ദുഖത്തിലും, ആരോഗ്യത്തിലും അനാരോഗ്യത്തിലും, സമ്പത്തിലും ദാരിദ്ര്യത്തിലും, പരസ്പര സ്‌നേഹത്തോടും, വിശ്വസ്തതയോടും കൂടി, ഏക മനസ്സോടെ 'താര' എന്നോടൊപ്പം ഉണ്ടാകും..എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണം.' എന്നാണ് താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിനീഷ് കുറിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bineesh Bastin (@bineeshbastin)

തന്റെ വിവാഹം അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നെന്നും വിവാഹത്തിന്റെ തിയതി തീരുമാനിച്ചിട്ടില്ലെന്നും ബിനീഷ് പറഞ്ഞു. ഒരു ഫോട്ടോഷൂട്ട് മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നും എല്ലാവരുടെയും അനുഗ്രഹവും പിന്തുണയും വേണമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അതിതീവ്രമഴയും റെഡ് അലർട്ടും, ഇടുക്കി ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊള്ളാം, നല്ല തമാശ, വേറെയുണ്ടോ?, ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ത്തെന്ന ട്രംപിന്റെ വാദം തള്ളി ഖമേനി

സംസ്ഥാനത്ത് കനത്തമഴ തുടരും, ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ബുധനാഴ്ച മൂന്നിടത്ത് റെഡ് അലർട്ട്

അടുത്ത ലേഖനം
Show comments