ഒ.ടി.ടി റിലീസില്‍ നേട്ടം കൊയ്ത് 'ബിരിയാണി',24 മണിക്കൂറിനുള്ളില്‍ 50,000 ല്‍ കൂടുതല്‍ കാഴ്ചക്കാര്‍

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (17:32 IST)
നടി കനികുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ബിരിയാണി. തീയറ്ററുകളില്‍ റിലീസ് ചെയ്‌തെങ്കിലും വലിയ പ്രേക്ഷകശ്രദ്ധ സിനിമയ്ക്ക് നേടാനായില്ല. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ബിരിയാണി കഴിഞ്ഞ ദിവസമാണ് ഒ.ടി.ടി റിലീസ് ചെയ്തത്. കേവ് എന്ന പേരിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ 50000 ത്തില്‍ കൂടുതല്‍ കാണികളെ സ്വന്തമാക്കാനായി എന്ന് കേവ് ടീം ഔദ്യോഗികമായി അറിയിച്ചു.
 
സിനിമ ഒരു തവണ കാണുവാനായി 99 രൂപയാണ് കാണിയില്‍ നിന്ന് ഈടാക്കുന്നത്.മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഒ.ടി.ടി റിലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍,ശൈലജ ജല,അനില്‍ നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യുഎഎന്‍ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് ഇടപാട്: മുഖ്യമന്ത്രി പിണറായി വിജയനും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

ഡിറ്റ് വാ ചുഴലിക്കാറ്റ്: ശ്രീലങ്കയില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 334 പേര്‍ മരിച്ചു, 400ലധികം പേരെ കാണാതായി

എല്ലാ തീരുമാനത്തിനും കൂട്ടുത്തരവാദിത്വം ഉണ്ട്: ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതികരണവുമായി എ പത്മകുമാര്‍

അതിജീവിതയ്‌ക്കെതിരെ മോശം കമന്റിട്ടവരെയും പൂട്ടും; രാഹുല്‍ ഈശ്വര്‍ ഇന്ന് കോടതിയില്‍

മൂന്നാം മാസത്തില്‍ കഴിച്ചത് ഏഴാഴ്ചയ്ക്കകം കഴിക്കേണ്ട ഗുളിക; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡോക്ടറുടെ മൊഴി

അടുത്ത ലേഖനം
Show comments