Publish Date: Fri, 19 Mar 2021 (08:55 IST)
Updated Date: Fri, 19 Mar 2021 (09:02 IST)
നടി കനി കുസൃതിയെ കേന്ദ്ര കഥാപാത്രമാക്കി സജിന്‍ സാബു സംവിധാനം ചെയ്ത 'ബിരിയാണി' തിയേറ്ററുകളിലേക്ക്. നേരത്തെ ഈ ചിത്രം ഒ.ടി.ടി റിലീസിനെത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിരവധി ചലച്ചിത്രമേളകളില്‍ തിളങ്ങിയ ചിത്രം മാര്‍ച്ച് 26നാണ് പ്രദര്‍ശനത്തിനെത്തുന്നത്. സിനിമയിലെ അഭിനയത്തിലൂടെയാണ് കനിയ്ക്ക് മികച്ച നടിക്കുന്ന സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.
ജീവിതത്തിലെ ഒരു ഘട്ടത്തില്‍ നാട് വിട്ടു പോകേണ്ടി വരുന്ന കദീജയുടേയും ഉമ്മയുടേയും കഥയാണ് ബിരിയാണി പറയുന്നത്.ആ യാത്രയില്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍,ശൈലജ ജല,അനില്‍ നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യുഎഎന്‍ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.