Publish Date: Fri, 16 Apr 2021 (15:08 IST)
Updated Date: Fri, 16 Apr 2021 (15:10 IST)
തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിയ 'ബിരിയാണി' ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു.കേവ് എന്ന പേരിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഏപ്രില്‍ 21ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.
ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ബിരിയാണി സജിന്‍ ബാബുവാണ് സംവിധാനം ചെയ്യുന്നത്. കനി കുസൃതി ആണ് നായിക.സിനിമയിലെ അഭിനയത്തിലൂടെയാണ് കനിയ്ക്ക് മികച്ച നടിക്കുന്ന സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചാണ് സിനിമ പറയുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഒ.ടി.ടി റിലീസ് ചെയ്യുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
നിരവധി അന്താരാഷ്ട്ര മേളകളില്‍ നിന്ന് 'ബിരിയാണി' അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു. സുര്‍ജിത് ഗോപിനാഥ്, ശ്യാം റെജി, തോന്നക്കല്‍ ജയചന്ദ്രന്‍,ശൈലജ ജല,അനില്‍ നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. യുഎഎന്‍ ഫിലിം ഹൗസാണ് ചിത്രം നിര്‍മ്മിക്കുന്നത്.