Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് ഇനിയെങ്കിലും പികെ റോസിയുടെ പേര് നൽകണം: ആവശ്യം ഉന്നയിച്ച് കനി കുസൃതി

മികച്ച നടിക്കുള്ള പുരസ്‌കാരത്തിന്  ഇനിയെങ്കിലും പികെ റോസിയുടെ പേര് നൽകണം: ആവശ്യം ഉന്നയിച്ച് കനി കുസൃതി
, ശനി, 30 ജനുവരി 2021 (12:23 IST)
മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പികെ റോസിയുടെ പേരില്‍ നാമകരണം ചെയ്യണമെന്ന് കനി കുസൃതി. 50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങികൊണ്ട് സംസാരിക്കുകയായിരുന്നു നടി. അടുത്ത വര്‍ഷം മുതലെങ്കിലും റോസിയുടെ പേരില്‍ പുരസ്‌കാരം നല്‍കണമെന്നും കനി കുസൃതി ആവശ്യപ്പെട്ടു.
 
മലയാളത്തിലെ ആദ്യ ചിത്രമായ ജെ.സി ഡാനിയലിന്റെ വിഗതകുമാരനിൽ സവര്‍ണകഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരില്‍ സമൂഹത്തിന്റെ അതിക്രമത്തിനിരയായ ദളിത് വിഭാഗത്തിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദരിദ്രകുടുംബത്തിലെ അംഗമായിരുന്നു പികെ റോസി. അക്രമണത്തിൽ പിടിച്ച് നിൽക്കാനാവാതെ റോസി അവസാനം നാട് വിട്ട് പലായനം ചെയ്യുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയദർശന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, ചിത്രം വൈറല്‍