Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലിന്റെ കാമുകിയും അമ്മയും അമ്മായിയമ്മയുമായി, ഇനി ചെയ്യാന്‍ ബാക്കി അമ്മൂമ്മ വേഷം മാത്രം, ആരും അയ്യേ എന്ന് പറഞ്ഞിട്ടില്ല: ശാന്തി കൃഷ്ണ

മലയാളികള്‍ക്ക് നായികയായി പരിചിതയായ നടിയാണ് ശാന്തി കൃഷ്ണ.ഇന്ന് അമ്മ വേഷങ്ങളിലും ക്യാരക്റ്റര്‍ റോളുകളിലും സിനിമയില്‍ സജീവമാണ് താരം.

Shanti krishna, Mohanlal, Mollywood, Interview,ശാന്തികൃഷ്ണ,മോഹൻലാൽ,മോളിവുഡ്, അഭിമുഖം

അഭിറാം മനോഹർ

, ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (12:44 IST)
മലയാളികള്‍ക്ക് നായികയായി പരിചിതയായ നടിയാണ് ശാന്തി കൃഷ്ണ.ഇന്ന് അമ്മ വേഷങ്ങളിലും ക്യാരക്റ്റര്‍ റോളുകളിലും സിനിമയില്‍ സജീവമാണ് താരം. മലയാള സിനിമയില്‍ നായികയായി തിളങ്ങിനിന്നിരുന്ന സമയത്ത് ശാന്തികൃഷ്ണ- മോഹന്‍ലാല്‍ കൂട്ടുക്കെട്ട് വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്റ്റെയ്ലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമകളെ പറ്റി സംസാരിച്ചിരിക്കുകയാണ് ശാന്തികൃഷ്ണ.
 
 പിന്‍ഗാമിയില്‍ മോഹന്‍ലാലിന്റെ അമ്മയായി അഭിനയിച്ചിട്ടുണ്ട്. എന്റെ മനസില്‍ സത്യന്‍ അന്തിക്കാട് സിനിമ എന്നെ ഉണ്ടായിരുന്നുള്ളു. അഭിനയിച്ച് കഴിഞ്ഞാണ് മോഹന്‍ലാലിന്റെ അമ്മയാണെന്ന് മനസിലായത്. അന്ന് ഷൂട്ടിങ്ങിനിടെ എന്നെ കണ്ടപ്പോള്‍ ഓ, അമ്മയാണല്ലെ എന്ന് ലാല്‍ തമാശ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ മിണ്ടരുത് അമ്മയാണെന്നൊന്നും പറയരുതെന്നാണ് ലാലിനോട് പറഞ്ഞത്. 
 
ഇനി അഭിനയിക്കുന്നില്ലെന്ന് തീരുമാനമെടുത്ത് നില്‍ക്കുന്ന സമയത്താണ് സിബി മലയില്‍ ചെങ്കോലിലേക്ക് വിളിക്കുന്നത്. സെറ്റില്‍ ചെന്നപ്പോള്‍ മോഹന്‍ലാലിന്റെ നായികയുടെ അമ്മയാണ്. അങ്ങനെ ലാലിന്റെ കാമുകിയായും അമ്മയായും അമ്മായിയമ്മയായും അഭിനയിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും പ്രേക്ഷകരാരും അയ്യെ ശാന്തി അമ്മയായി അഭിനയിച്ചല്ലോ എന്ന് പറഞ്ഞിട്ടില്ല.
 
 ലാലിന്റെ അമ്മ വേഷം ചെയ്തു.ഇനി നായികയാകാനാവില്ല എന്നോര്‍ത്ത് ടെന്‍ഷനടിച്ചിട്ടില്ല. പക്ഷേയില്‍ ലാലിന്റെ ഭാര്യയുടെ വേഷമായിരുന്നു. ഇനി അമ്മൂമ്മയാകാനെ ബാക്കിയുള്ളുവെന്നും തമാശയായി ശാന്തി കൃഷ്ണ പറഞ്ഞു. അതേസമയം മോഹന്‍ലാലിന് ദാദാസാഹേബ് പുരസ്‌കാരം ലഭിച്ചതിലെ സന്തോഷവും ശാന്തികൃഷ്ണ പങ്കുവെച്ചു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lokah: 'പുള്ളി ഇല്ലെങ്കിൽ ഈ സിനിമ തന്നെ ഉണ്ടാകുമോ?': ലോകയുടെ ക്രെഡിറ്റ് വിവാദത്തിൽ രൂപേഷ് പീതാംബരൻ