Publish Date: Wed, 19 Oct 2022 (14:39 IST)
Updated Date: Wed, 19 Oct 2022 (14:41 IST)
വൻ താരങ്ങളുടെയും ബിഗ് ബജറ്റ് ചിത്രങ്ങളുടെയും പരാജയം ബോളിവുഡിനെ വിസ്മൃതിയിലേക്ക് ആഴ്ത്തിയ വർഷമായിരുന്നു 2022. ചുരുക്കം ചില ചിത്രങ്ങൾ മാത്രം ഈ വർഷം ബോളിവുഡിൽ വെന്നിക്കൊടി പാറിച്ചപ്പോൾ അതിൽ ഏറ്റവും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാസ്ത്ര.
സെപ്റ്റംബർ 9ന് തിയേറ്റർ റിലീസായ ചിത്രം 25 ദിവസം കൊണ്ട് 425 കോടി രൂപ കളക്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 4 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട ചിത്രം ഫ്രാഞ്ചൈസിയായാണ് ഒരുങ്ങുന്നത്. അയാൻ മുഖർജിയാണ് ചിത്രത്തിൻ്റെ സംവിധാനം.