Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ആ വലിയ വിശേഷം ഇന്നറിയാം

Mohanlal | Prithviraj Sukumaran | Aashirvad Cinemas | Bro Daddy Movie

കെ ആര്‍ അനൂപ്

, ബുധന്‍, 29 ഡിസം‌ബര്‍ 2021 (08:51 IST)
സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. ചിത്രീകരണ ശേഷം വരുന്ന ആദ്യ അപ്‌ഡേറ്റ് ഇന്നെത്തും. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആകാം സിനിമയുടെ ഫസ്റ്റ് ലുക്ക്. ഇന്ന് വൈകുന്നേരം നാലുമണിക്ക് ബ്രോ ഡാഡിയുടെ പുതിയ വിശേഷങ്ങള്‍ അറിയാം. ഒരുപക്ഷെ റിലീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇന്ന് എത്താം.
 
ജൂലൈ 15നായിരുന്നു ബ്രോ ഡാഡി ചിത്രീകരണം ആരംഭിച്ചത്. പൃഥ്വിരാജ്, കല്യാണി പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ളവരുടെ രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ട് തുടങ്ങിയ സിനിമയുടെ സെറ്റിലേക്ക് ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ലാല്‍ എത്തിയത്. സെപ്റ്റംബര്‍ ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ടീമിനായി.44 ദിവസം കൊണ്ടാണ് ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. 
ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍, പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ മോണ്‍സ്റ്റര്‍ എന്നിവ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും എന്ന് നേരത്തെ തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറച്ചുകാലം സുരേഷേട്ടൻ മാറി നിന്നു, ഒറ്റക്കൊമ്പൻ അദ്ദേഹത്തിന് പൊളിക്കാനുള്ള പടമായിരിക്കും: ബിജുമേനോൻ