Select Your Language

Notifications

webdunia
webdunia
webdunia
webdunia

1.1 മില്യണ്‍ കാഴ്ചക്കാര്‍, ചിരിപ്പിച്ച് 'ബ്രോ ഡാഡി'യുടെ ടീസര്‍

Bro Daddy Teaser | Mohanlal

കെ ആര്‍ അനൂപ്

, ശനി, 1 ജനുവരി 2022 (11:51 IST)
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി'യുടെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുകയാണ്. ആദ്യ 17 മണിക്കൂറിനുള്ളില്‍ തന്നെ 1.1 മില്യണ്‍ കാഴ്ചക്കാര്‍ ടീസര്‍ കണ്ടുകഴിഞ്ഞു.
 
കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ സ്വഭാവത്തിലുള്ള ചിത്രമായിരിക്കും ബ്രോ ഡാഡി എന്ന സൂചന ടീസര്‍ നല്‍കുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ഡയറക്റ്റ് റിലീസ് എത്തുന്ന സിനിമയുടെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചിട്ടില്ല.
 ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ ഈശോ ജോണ്‍ കാറ്റാടി എന്ന മകന്‍ കഥാപാത്രമായി പൃഥ്വിരാജും എത്തുന്നു. മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, കനിഹ, ജഗദീഷ്, സൗബിന്‍ ഷാഹിര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരടങ്ങുന്ന താരനിര ചിത്രത്തിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ 'വണ്‍' എത്ര കോടി തിയറ്ററുകളില്‍നിന്ന് നേടി ?