Webdunia - Bharat's app for daily news and videos

Install App

ഗാർഹിക പീഡനം, നാത്തൂൻ പോര്; നടി ഹൻസികയ്‌ക്കും കുടുംബത്തിനുമെതിരെ സഹോദരന്റെ ഭാര്യ മുസ്‌കാൻ നാൻസി ജെയിംസ്

ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരന്റെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് പരാതി നൽകിയത്.

നിഹാരിക കെ.എസ്
ചൊവ്വ, 7 ജനുവരി 2025 (09:45 IST)
മുംബൈ: നടി ഹൻസിക മോട്‌വാനിയുടെ കുടുംബത്തിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. ടെലിവിഷൻ താരവും ഹൻസികയുടെ സഹോദരന്റെ ഭാര്യയുമായ മുസ്‌കാൻ നാൻസി ജെയിംസാണ് പരാതി നൽകിയത്. ഭർത്താവ് പ്രശാന്ത് മോട്‌വാനി, ഭർതൃമാതാവ് മോന മോട്‌വാനി, ഭർതൃ സഹോദരി ഹൻസിക മോട്‌വാനി എന്നിവർക്കെതിരെയാണ് ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 
 
മുസ്‌കാന്റെ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 498 എ, 504, 506, 34 തുടങ്ങിയ വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. തന്റെയും ഭർത്താവിന്റെയും ബന്ധത്തിൽ വിള്ളൽ വരുത്തിയത് ഹൻസികയും ഭർതൃമാതാവും ചേർന്നെന്നാണ് ആരോപണം. മൂവരും തന്റെ സ്വത്തുക്കൾ ആവശ്യപ്പെട്ടിരുന്നു. വില കൂടിയ സമ്മാനങ്ങളും പണവും നൽകാൻ ആവശ്യപ്പെട്ടു. ഇത് നൽകാത്തതിനെ തുടർന്നാണ് ബന്ധം വഷളായതെന്നും ഇവർ പരാതിയിൽ ആരോപിച്ചു.
 
താൻ ഗാർഹിക പീഡനം അനുഭവിച്ചിട്ടുണ്ടെന്നും മുസ്‌കാൻ പരാതിയിൽ പറയുന്നു. ഡിസംബർ 18 നാണ് താരം അംബോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് കേസ് പരിശോധിച്ച ശേഷം മോട്‌വാനി കുടുംബത്തിനെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് പ്രശാന്തും മുസ്‌കാനും വേർപിരിയുന്നുവെന്ന വാർത്തകൾ പ്രചരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?

സി.പി.എം നേതാവിന്റെ മകന് മര്‍ദ്ദനമേറ്റെന്നു പരാതി: പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

ഓട്ടോ ഡ്രൈവർ മർദ്ദനമേറ്റു മരിച്ച സംഭവത്തിലെ പ്രതിയായ സ്വകാര്യ ബസ് ജീവനക്കാരൻ ആത്മഹത്യ ചെയ്ത നിലയിൽ

PV Anvar: 'വായ അടയ്ക്ക്, കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഞങ്ങളുണ്ട്'; അന്‍വറിനു കോണ്‍ഗ്രസിന്റെ താക്കീത്

അടുത്ത ലേഖനം
Show comments