മാര്‍ക്കോ 100 കോടി ക്ലബില്‍ ഇടം നേടിയതില്‍ സന്തോഷം പങ്കിട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഫാമിലി ചിത്രങ്ങള്‍ മാത്രമാണ് ചെയ്തിരുന്നതെന്നും അതില്‍ നിന്നും ഒരു മാറ്റമെന്ന നിലയിലാണ് മാര്‍ക്കോ ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഒരുപാട് എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയാണ് മാര്‍ക്കോ. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി ആക്ഷന്‍ സിനിമകള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു. ഫാമിലി ചിത്രങ്ങളാണ് ചെയ്തത്.മാളികപ്പുറത്തിന്റെ സമയത്താണ് ഹനീഫ് മാര്‍ക്കോയെ പറ്റി പറയുന്നത്.
പിന്നീട് അത് മുന്നോട്ട് പോയി. നമ്മള്‍ ചെയ്യാന്‍ ആഗ്രഹിച്ചത് പോലെ ചെയ്യാനായി. ഹിറ്റടിക്കുമെന്ന് ഉറപ്പായിരുന്നു. മലയാളത്തില്‍ ഇതുവരെ ആരും ചെയ്യാത്ത ആക്ഷന്‍സ് ചെയ്യാന്‍ ഞാന്‍ റെഡിയായിരുന്നു. മിനിമം ഗ്യാരന്റിയുള്ള കഥയും ലഭിച്ചതിനാല്‍ ഹിറ്റടിക്കുമെന്ന് പ്രതീക്ഷിച്ചതാണ്. ഇത്ര വലിയ വിജയമാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. മലയാളത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ ഹിന്ദിയില്‍ നിന്നാണ് ലഭിക്കുന്നത്. ഗോള്‍ഡ് 101.3 എഫ് എമ്മിനോട് സംസാരിക്കവെ ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
മാര്‍ക്കോയ്ക്ക് രണ്ടാം ഭാഗവും ചിലപ്പോള്‍ മൂന്നാം ഭാഗവും ഉണ്ടാകും. നാലാം ഭാഗവും ഉണ്ടാകും. അത് വരെ നമ്മള്‍ പോലും, ബാക്കി എല്ലാം ആരോഗ്യം പോലെയെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഡിസംബര്‍ 20ന് റിലീസ് ചെയ്ത മാര്‍ക്കോ മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു 100 കോടി ക്ലബില്‍ സിനിമ ഇടം പിടിച്ചത്.