Select Your Language

Notifications

webdunia
webdunia
webdunia
webdunia

Indian 3: ഒന്നുകൂടി ഭാഗ്യപരീക്ഷണം നടത്താൻ കമൽ ഹാസൻ-ഷങ്കർ കൂട്ടുകെട്ട്,രക്ഷകനായി രജനികാന്ത്?

ഷങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു.

Indian

നിഹാരിക കെ.എസ്

, ബുധന്‍, 23 ജൂലൈ 2025 (08:35 IST)
തമിഴ് സിനിമയിലെ ആദ്യ പാൻ-ഇന്ത്യൻ ഹിറ്റ് എന്ന വിശേഷണത്തിന് അർഹമായ ചിത്രം ഇന്ത്യൻ ആയിരുന്നു. 1996-ൽ പുറത്തിറങ്ങിയ സിനിമ ബ്ലോക്ബസ്റ്റർ ആയി. ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചു. ഷങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. ഇതിനുശേഷം 2017ൽ ‘ഇന്ത്യൻ 2’ പ്രഖ്യാപിച്ചു. 
 
പ്രഖ്യാപനം നടന്നെങ്കിലും കോവിഡ് അടക്കമുള്ള തടസ്സങ്ങൾ മൂലം സിനിമ നീണ്ടുപോയി. ഏഴ് വർഷത്തിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് വൈകിയെങ്കിലും ആരാധകർക്കിടയിൽ ചിത്രത്തിലുള്ള പ്രതീക്ഷ ഉയർന്നു തന്നെ നിന്നു. എന്നാൽ ‘ഇന്ത്യൻ 2’ തിയേറ്ററിൽ പരാജയപ്പെടുകയും ശങ്കറിന്റെ ഏറ്റവും മോശം ചിത്രമായി വിമർശിക്കപ്പെടുകയും ചെയ്തു. 
 
ചിത്രത്തിന്റെ വിഎഫ്എക്‌സിനെയും സ്റ്റണ്ട് സീക്വൻസുകളെയും നെറ്റിസൺസ് രൂക്ഷമായി വിമർശിക്കുകയും ട്രോളുകൾ ഉണ്ടാക്കുകയും ചെയ്തു. ചിത്രത്തിന്റെ തിരക്കഥയെ വിമർശകർ പരിഹസിച്ചു. ഇതോടെ 90% പൂർത്തിയായ ‘ഇന്ത്യൻ 3’ യുടെ ജോലികൾ നിർത്തിവച്ചു. സിനിമ തുടരണോ വേണ്ടയോ എന്ന് പ്രൊഡക്ഷൻ ടീമും ചിന്തിച്ചു. ‘ഇന്ത്യൻ 3’ എന്ന സിനിമയുടെ മിക്ക രംഗങ്ങളും ഇതിനകം ചിത്രീകരിച്ചിരുന്നു. പാട്ടും ചില പ്രധാന രംഗങ്ങളും മാത്രമാണ് ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നത്. 
 
മാത്രമല്ല, ഇന്ത്യൻ 2 പരാജയപ്പെട്ടതിനാൽ നിർമ്മാണ സംഘവും മടിച്ചുനിന്നു. ഇവകൂടാതെ കമൽഹാസനും ശങ്കറും ബാക്കിയുള്ള ഷൂട്ടിംഗിനായി പ്രതിഫലം ആവശ്യപ്പെട്ടപ്പോൾ പ്രശ്നങ്ങൾ ഉടലെടുത്തു. ഇന്ത്യൻ 2 മോശം സിനിമയായിരുന്നുവെന്ന് കമൽ ഹാസനും തുറന്നു പറഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ ഇന്ത്യൻ 3 നിർത്തലാക്കുമെന്ന് വരെ പ്രചരിച്ചിരുന്നു.
 
ഇപ്പോഴിതാ ശേഷിക്കുന്ന രംഗങ്ങൾക്കായി കമൽഹാസനും ശങ്കറും പ്രതിഫലം കൂടാതെ പ്രവർത്തിക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. ഇതോടെ ‘ഇന്ത്യൻ 3’ ഇപ്പോൾ വീണ്ടും തുടങ്ങാൻ ഒരുങ്ങുകയാണ്. ഈ തീരുമാനത്തിന് പ്രധാന കാരണം രജനീകാന്ത് ആണെന്നും പറയപ്പെടുന്നു. അദ്ദേഹം ചർച്ചകളിൽ പങ്കെടുക്കുകയും ടീമിനെ ഒരുമിച്ച് കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. കുറഞ്ഞ ബജറ്റുമായി മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് രജനികാന്ത് ശങ്കറിനെ നേരിൽകണ്ടുവെന്നും റിപ്പോർട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

JSK Box Office Collection: സുരേഷ് ഗോപിക്ക് അടിതെറ്റി; ജാനകി വമ്പന്‍ പരാജയത്തിലേക്ക്