Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജസ്സീ ബായ് കളിക്കും, ആകാശ് ദീപിനെ ഫിസിയോ നിരീക്ഷിക്കുന്നുണ്ട്, മാഞ്ചസ്റ്റർ ടെസ്റ്റിന് മുൻപായി വ്യക്തത വരുത്തി സിറാജ്

jasprit Bumrah, Mohammed Siraj, Indian Bowling Line up,Manchester Test,ജസ്പ്രീത് ബുമ്ര, മൊഹമ്മദ് സിറാജ്, ഇന്ത്യൻ ബൗളിംഗ് ലൈനപ്പ്, മാഞ്ചസ്റ്റർ ടെസ്റ്റ്

അഭിറാം മനോഹർ

, തിങ്കള്‍, 21 ജൂലൈ 2025 (20:18 IST)
Mohammed Siraj
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാമത്തെ ടെസ്റ്റ് മത്സരത്തിലെ പ്ലെയിങ് ഇലവനെ പറ്റി വ്യക്തത വരുത്തി പേസര്‍ മുഹമ്മദ് സിറാജ്. ഇന്ത്യന്‍ താരങ്ങളില്‍ പലരും പരിക്കിലായ പശ്ചാത്തലത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രതികരണവുമായി മുഹമ്മദ് സിറാജെത്തിയത്. ജസ്സി ബായ് മാഞ്ചസ്റ്ററില്‍ കളിക്കും. ആകാശ് ദീപിന്റെ പരിക്ക് ഫിസിയോ നിരീക്ഷിച്ചുവരികയാണെന്നും സിറാജ് വ്യക്തമാക്കി.
 
ഇന്ത്യയ്ക്കായി കഴിഞ്ഞ 3 ടെസ്റ്റുകളിലും കളിച്ച മുഹമ്മദ് സിറാജ് ഇതുവരെ 13 വിക്കറ്റുകളാണ് പരമ്പരയില്‍ സ്വന്തമാക്കിയത്. 3 മത്സരങ്ങളിലും കളിച്ച ഏക ബൗളര്‍ സിറാജാണ്. ഇതിനെ പറ്റിയുള്ള ചോദ്യത്തിനോട് ദൈവം എനിക്ക് നല്ല ആരോഗ്യം തന്നിട്ടുണ്ട്. അതിനാല്‍ തന്നെ ആ അവസരങ്ങള്‍ വിനിയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും രാജ്യത്തിനായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാനാണ് ശ്രമമെന്നും സിറാജ് വ്യക്തമാക്കി. അതേസമയം ലോര്‍ഡ്‌സ് ടെസ്റ്റിലെ പരാജയത്തെ പറ്റിയും സിറാജ് പ്രതികരിച്ചു. മത്സരത്തില്‍ അവസാന സ്ഥാനക്കാരനായി ഇറങ്ങിയ സിറാജ് 29 പന്തുകള്‍ നേരിട്ടിരുന്നു.
 
 എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഔട്ടായ പന്ത് പോലും മിഡില്‍ ചെയ്യാനായിരുന്നു. പുറത്തായതില്‍ ഒരുപാട് ഇമോഷണലായിരുന്നു. ആ പന്തില്‍ പുറത്തായിരുന്നില്ലെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു.ജഡ്ഡു ഭായി വിജയത്തിനായി ഒരുപാട് ശ്രമിച്ചു. പിന്നീട് മത്സരശേഷം ഞാന്‍ സ്വയം ആശിസിച്ചത് സീരീസ് ഇനിയും കഴിഞ്ഞിട്ടില്ലല്ലോ എന്ന് പറഞ്ഞാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റിന് ശേഷം ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കുന്നുണ്ട്. 22 റണ്‍സിന്റെ പരാജയം ഹൃദയം തകര്‍ക്കുന്നതായിരുന്നു. സിറാജ് പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിറ്റ്നസില്ലെന്ന് പറഞ്ഞ് ഇനിയാരും വരരുത്, 2 മാസം കൊണ്ട് 17 കിലോ കുറച്ച് സർഫറാസ് ഖാൻ