ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കേറ്റ അര്‍ഷദീപ് സിങ്ങിന് പകരക്കാരനായി ഹരിയാന പേസര്‍ അന്‍ഷുല്‍ കാംബോജിനെ ഉള്‍പ്പെടുത്തി. പരിശീലന സെഷനില്‍ സായ് സുദര്‍ഷന്റെ ഷോട്ട് തടുക്കാനുള്ള ശ്രമത്തില്‍ അര്‍ഷദീപിന് കൈയില്‍ പരിക്കേറ്റിരുന്നു.
നേരത്തെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിന്റെ ഭാഗമായിരുന്നു 24കാരനായ അന്‍ഷുല്‍ കാംബോജ്. 2 അനൗദ്യോഗികമായ ടെസ്റ്റുകളില്‍ നിന്ന് 5 വിക്കറ്റുകളും ഒരു അര്‍ധസെഞ്ചുറിയും താരം നേടിയിരുന്നു. 2024-25 രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ 10 വിക്കറ്റുകള്‍ നേടിയാണ് അന്‍ഷുല്‍ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. രഞ്ജി ട്രോഫിയില്‍ ഒരു ഇന്നിങ്ങ്‌സില്‍ 10 വിക്കറ്റും സ്വന്തമാക്കുന്ന മൂന്നാമത്തെ ബൗളറെന്ന റെക്കോര്‍ഡും അന്‍ഷുല്‍ സ്വന്തമാക്കിയിരുന്നു.
കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈയ്ക്കായി അരങ്ങേറ്റം നടത്തിയ അന്‍ഷുല്‍ 8 മത്സരങ്ങളില്‍ നിന്നും 8 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 1-2ന് പിന്നിലാണ് ഇന്ത്യ.