Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

Koneru Humpy FIDE Women's World Cup,Koneru Humpy chess news,FIDE Women’s Chess 2025,Indian women chess players,കോനേരു ഹംപി,ഫിഡെ വനിതാ ചെസ്, വനിതാ ചെസ് ലോകകപ്പ് സെമിഫൈനൽ

അഭിറാം മനോഹർ

, തിങ്കള്‍, 21 ജൂലൈ 2025 (15:16 IST)
Koneru Humpy
ഫിഡെ വനിതാ ചെസ് ലോകകപ്പിന്റെ സെമിഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സൂപ്പര്‍ താരം കൊനേരു ഹംപി. വനിതാ ലോകകപ്പിന്റെ സെമിഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം ഇതോടെ കൊനെരു ഹംപി സ്വന്തമാക്കി. ക്വാര്‍ട്ടറില്‍ ചൈനയുടെ യുസിന്‍ സോങ്ങിനെതിരെ സമനില നേടിയാണ് താരത്തിന്റെ മുന്നേറ്റം. ചൈനീസ് താരത്തിനെതിരായ ക്ലാസിക് പോരാട്ടത്തിന്റെ ആദ്യഗെയിമില്‍ ഹംപി വിജയിച്ചിരുന്നു. രണ്ടാം മത്സരത്തില്‍ സമനില നേടിയതോടെയാണ് താരം സെമിഫൈനലിലെത്തിയത്.
 
അതേസമയം ഇന്ത്യയുടെ മറ്റ് രണ്ട് താരങ്ങളായ ദ്രോണാവാലി ഹരികയും ദിവ്യ ദേശ്മുഖും ക്വാര്‍ട്ടറിലുണ്ട്. ഇരുവരും പരസ്പരം ഏറ്റുമുട്ടും. അതിനാല്‍ തന്നെ സെമി ഫൈനലില്‍ ഹംപിയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ താരം കൂടി സെമി ഫൈനല്‍ കളിക്കുമെന്ന് ഉറപ്പായി. ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ മുഖാമുഖം വരുന്ന സാഹചര്യമുണ്ടായാല്‍ 2 മെഡലുകള്‍ സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് അവസരമൊരുങ്ങും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്