Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എമ്പുരാനിൽ ഇപ്പോൾ ഫൈറ്റ് ചെയ്യാൻ പറ്റില്ല'; പൃഥ്വിരാജിന് പറയാനുള്ളത് ഇതാണ് !

Empuran lucifer 2 release date l2 empuraan full movie l2 empuraan release date lucifer malayalam movie part 2 lucifer 2 malayalam movie

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (11:38 IST)
എമ്പുരാൻ ചിത്രീകരണം അടുത്തിടെയാണ് ആരംഭിച്ചത്. വീണ്ടും മോഹൻലാലും പൃഥ്വിരാജും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷകളാണ് ആരാധകർക്ക്.ഖുറേഷി അബ്രഹാം ആരായിരിക്കുമെന്ന ചോദ്യത്തിന് ഇത്തവണ ഉത്തരമുണ്ടാകും.ലൂസിഫറിൽ സയിദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. ആദ്യഭാഗത്തിൽ ഏതു പോലൊരു ഫൈറ്റ് സീൻ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് പൃഥ്വിരാജ് വെളിപ്പെടുത്തി.
 
നിലവിലെ സാഹചര്യത്തിൽ വലിയ രീതിയിലുള്ള ഫൈറ്ററുകൾ തനിക്ക് ചെയ്യാൻ കഴിയില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു. പരിക്ക് പൂർണമായി ഭേദമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.എമ്പുരാനിലും സയിദ് മസൂദായി എത്തുന്ന തനിക്ക് 2024 ജൂൺ ഓടെയാണ് ആക്ഷൻ രംഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.അതുകൊണ്ട് തന്നെ താൻ ഉൾപ്പെടുന്ന അത്തരം രംഗങ്ങൾ ജൂണിൽ മാത്രമെ ചിത്രീകരിക്കുകയുള്ളുവെന്നും ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.
 
വിലായത്ത ബുദ്ധ സിനിമയുടെ ചിത്രീകരണത്തിലൂടെ പരിക്കേറ്റ നടൻ മൂന്നുമാസത്തെ വിശ്രമത്തിനു ശേഷമാണ് സിനിമ ജോലികളിലേക്ക് കടന്നത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദക്ഷിണേന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണ്:ജ്യോതിക