Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദക്ഷിണേന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണ്:ജ്യോതിക

Jyothika Mammootty superstar of South India

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഡിസം‌ബര്‍ 2023 (11:33 IST)
സൗത്ത് ഇന്ത്യയിലെ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണെന്ന് നടി ജ്യോതിക. കാതല്‍ സിനിമയില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.തന്റെ പ്രശസ്തിയും സ്റ്റാര്‍ഡവും അവഗണിച്ചാണ് മമ്മൂട്ടി കാതലിലെ കഥാപാത്രം ഏറ്റെടുത്തതെന്ന് നടി പറയുന്നു.ഫിലിം കംപാനിയന്‍ സംഘടിപ്പിച്ച സിനിമാതാരങ്ങളുടെ റൗണ്ട് ടേബിളില്‍ സംസാരിക്കുമ്പോഴായിരുന്നു മമ്മൂട്ടിയെ കുറിച്ചും ജ്യോതിക പറഞ്ഞത്. നടിയുടെ കൂടെയുണ്ടായിരുന്ന നടന്‍ സിദ്ധാര്‍ഥും മലയാളത്തിന്റെ മെഗാസ്റ്റാറിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. 
 
ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെ കൂടെയും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ തനിക്ക് പറയാതെ വയ്യ യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് ജ്യോതിക പറഞ്ഞത്. കാതല്‍ സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ ഒരു അനുഭവവും നടി പങ്കുവയ്ക്കുന്നുണ്ട്. 
 
മമ്മൂട്ടിയോട് എങ്ങനെയാണ് ഇത്തരത്തില്‍ ഒരു കഥാപാത്രം തെരഞ്ഞെടുത്തത് എന്നായിരുന്നു ജ്യോതിക ചോദിച്ചത്. മറുപടിയായി മമ്മൂട്ടി തിരിച്ചൊരു ചോദ്യം ചോദിക്കുകയാണ് ഉണ്ടായത്.
 
'കാതലില്‍ അഭിനയിക്കാന്‍ പോയ സമയത്ത് ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, 'സര്‍ അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തത്?' അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു, 'ആരാണ് യഥാര്‍ഥ നായകന്‍? യഥാര്‍ഥ നായകന്‍ വില്ലനെപോയി ഇടിക്കുകയോ, ആക്ഷന്‍ ചെയ്യുകയോ പ്രണയരംഗങ്ങളില്‍ അഭിനയിക്കുകയോ മാത്രം ചെയ്യുന്ന ആളായിരിക്കരുത്, പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് വിടവുകള്‍ നികത്തുന്ന വ്യക്തി കൂടി ആയിരിക്കണം യഥാര്‍ഥ നായകന്‍.  അദ്ദേഹത്തിന് കയ്യടികൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്തരമൊരു ഉന്നതിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്',-ജ്യോതിക പറഞ്ഞു.
  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദളപതി 68'ടൈറ്റിൽ ചോർന്നു ? വിജയ് സിനിമയ്ക്കായി നിർമ്മാതാക്കൾ കണ്ടെത്തിയ പേര് ഇതാണ് !